ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ കോവിട് -19 -മഹാമാരി
ലോകത്തെയൊന്നാകെ മുൾമുനയിലേക്ക് തള്ളിയിട്ടു അതിവേഗം പടരുന്ന വൈറസാണ് കോവിട്-19. രത്യേക മരുന്നുകളോ ചികിത്സായോ ഇല്ലാത്തതിനാൽ സ്വയം പ്രതിരോധം കൊണ്ട് മാത്രം നിയന്ത്രിക്കേണ്ട രോഗമാണിത്.സംസ്ഥാനത്തു സർക്കാർ ശക്തമായ നിയന്ത്രണ നടപടികളും ജാഗ്രതാ നിർദ്ദേശങ്ങളുമായി കൂടെയുണ്ട്. നാം ഓരോരുത്തരും നിർവഹിക്കേണ്ട കടമയും എടുക്കേണ്ട മുൻകരുതലുകളും ഏറെയാണ്. പകർച്ചവ്യാധി നിയന്ത്രണങ്ങൾക്ക് പൊതുജനങ്ങളുടെ പങ്ക് വളരെ വലുതാണ്. അത് ഡെങ്കി പനിയോ,നിപ്പായോ, കോവിഡോ ആകട്ടെ. സ്വയം നിർവഹിക്കേണ്ട കർത്തവ്യം മറച്ചുവച്ച് തനിക്ക് ഒന്നും വരില്ല എന്ന ആത്മവിശ്വാസത്തോടെ കല്യാണത്തിനും,സിനിമ തീയേറ്ററുകളിലും,മരണത്തിനും,മറ്റ് സാമൂഹിക പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഒരുപാട് കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരേയും അവരുടെ കുടുംബത്തെ പറ്റിയും,നമ്മളെ പരിചരിക്കുന്ന നഴ്സുമാരെ പറ്റിയും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. നമുക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന ഇവരെ ഒരിക്കലും നമ്മൾ തിരസ്ക്കരിക്കരുത്. ഉത്തരവാദിത്വ ബോധമുള്ള നല്ല ജനതയായി ഈ കോവിഡിനെ നമുക്ക് ഒന്നിച്ച മറികടക്കാം. പ്രതിരോധത്തിനായി ഒന്നിച്ച് പ്രവർത്തിക്കാം. ഏറെ സഹിച്ചാണ് കോടിക്കണക്കിന് ആളുകൾ വീട്ടിൽ കഴിയുന്നത്. ആരും പ്രതീക്ഷിക്കാതെ വന്ന ഒരു അടച്ചിരിപ്പ്. അതുകൊണ്ട തന്നെ ഈ സമയം മുഴുവൻ വീട്ടിൽ ഇരിക്കാം. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസറോ,സോപ്പോ ഉപയോഗിച്ച കഴുകുക. ആഹാരത്തിന് മുൻപും പിൻപും എന്ത് ജോലി ചെയ്താലും കൈ വൃത്തിയായയി കഴുകുക. ഇത് മൂലം വൈറസിനെ ചെറുത് നിർത്താൻ കഴിയും. ശ്രീധന്യ ജി എസ് 6 B ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ,തലവൂർ കുളക്കട ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം