കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ/അക്ഷരവൃക്ഷം/അകലങ്ങളിലെ കാത്തിരിപ്പ്
ശ്ശൊ, ഈ കൊറോണയൊന്നു പോയിക്കിട്ടിയെങ്കിൽ ......... ചിപ്പു സ്വയം പറഞ്ഞു. അവൻ്റെ കൂട്ടുകാരെ കാണാൻ പറ്റാത്തതിൻ്റെ വിഷമത്തിലാണവൻ.വിഷുവിന് പടക്കം പൊട്ടിക്കാൻ എല്ലാവരും അവൻ്റെ വീട്ടിൽ വരാമെന്നു പറഞ്ഞതായിരു ന്നു. ആ മഹാമാരി വിഷുവും നശിപ്പിച്ചു. ഞാനൊന്നു വളർ ന്നോട്ടെ. ഞാൻ ഡോക്ടറായിട്ട് നിന്നെപ്പോലുള്ള വൈറസുകളെ തുരത്തിയോടി ക്കും. .....നീ എത്ര പേരെയാ വിഴുങ്ങുന്നത്? ......നീ കാരണം നശിക്കുന്നത് ഒന്നും രണ്ടും മനുഷ്യ ജീവനൊന്നുമല്ല.ലക്ഷ ക്കണക്കിനാളുകളാ, ലക്ഷ ക്കണക്കിന്. വേഗം ഇവിടുന്ന് സ്ഥലം വിട്ടോ. അല്ലെങ്കിൽ എൻ്റെ സ്വഭാവം മാറും. നിന്നെ എൻ്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ?പത്രത്തിലുള്ള കൊറോണയു ടെ ചിത്രം നോക്കി അവൻ പറഞ്ഞു. അവനിപ്പോ ആകെ ചെയ്യുന്ന കാര്യം എന്തെന്നാൽ മേലെ ടറസിലുള്ള പൂച്ചക്കുട്ടികളെ കളിപ്പിക്കുക മാത്രമാണ്. അവൻ്റെ പൂച്ചയും ഇപ്പൊ വിഷമത്തിലാണ്. കൊറോണ കാരണം അതിനിപ്പൊ മീനും കിട്ടുന്നില്ല. പാവം ....ഇനി അതിൻ്റെ കുട്ടികൾക്ക് എന്ത് കൊടുക്കും? ഈ നശിച്ച കൊറോണ കാരണം അതിൻ്റെ കാര്യവും കഷ്ടത്തി ലായി.അവൻ ആലോചിച്ചു. അതും ഇതു ആലോചിച്ചിരി ക്കേയാണ് അപ്പുറത്തെ വീട്ടിലെ അവൻ്റെ കൂട്ടുകാരി യായ ദേനിയുടെ വിളി വന്നത്. ചിപ്പൂ............. അവൾ നീട്ടി വിളിച്ചു. വിളി കേട്ട് അവൻ മതിലിനരികിലേക്കോടി. മതിലിനിടയിലുള്ള ഓട്ടയിലൂടെ അവർ സൗഹൃദം പങ്കിട്ടു. സ്വന്തം വീട്ടിൽ കൃഷി ചെയ്ത മുളക് ചിപ്പു ദേനിക്കും തൻ്റെ വീട്ടിൽ കൃഷി ചെയ്ത ചീരയും ഒപ്പം വിഷുക്കൈനീട്ടവും സമ്മാനവും ദേനി ചിപ്പുവിനും കൊടുത്തു.വൈകുന്നേരങ്ങളിലെ മതിലിനപ്പുറത്തും ഇപ്പുറത്തും നിന്നുള്ള അവരുടെ സംസാരം ഇപ്പോൾ പതിവു കാഴ്ച്ചയാണ്. എന്നെങ്കിലും ഈ കൊറോണ അവസാനിക്കുമെന്ന പ്രതീക്ഷ യോടെ ഇരുട്ടു പരക്കുമ്പോൾ അവർ വീ ടുകളിലേ ക്ക് മടങ്ങും. പ്രതീക്ഷയുടെ പുതിയ പകലിനായ്.... ഈ കാലവും കടന്നു പോകും......
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ