ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/അപ്പുവിന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19249 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുുവിന്റെ സംശയം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുുവിന്റെ സംശയം

ഒരിടത്തൊരിടത്ത്ഒരുകുഗ്രാമത്തിൽഒരുമുത്തശ്ശിയും അവരുടെകൊച്ചുമോനും താമസിച്ചിരുന്നു. ആ കുട്ടിയുടെ പേര് അപ്പുഎന്നായിരുന്നു. അപ്പുവിന്റെ അമ്മയും അഛനും അവൻ കുട്ടിആയിരിക്കുമ്പോൾ തന്നെ മരിച്ചു. പിന്നെ അവനെ നോക്കിയതുംവളർത്തിയതുമെല്ലാംഅവന്റെസ്‌നേഹനിധിയായമുത്തശ്ശിയാണ്.അപ്പു പഠനത്തിൽമിടുക്കനായിരുന്നു. ഒരുചെറിയകാര്യംകിട്ടിയാൽ പോലും അവനതിനെ നന്നായിവീക്ഷിക്കുമായിരുന്നു. അങ്ങനെയിരിക്കെ അപ്പുവുംഅവന്റെമുത്തശ്ശിയുംഒരിടവഴിയിലൂടെ പോകുമ്പോൾ അവർഒരുപൈപ്പിൽ നിന്ന്തുള്ളിതുള്ളിയായിവെള്ളം പോകുന്നത് കണ്ടു. അവൻ ചിന്തിച്ചു. ഇങ്ങനെ എത്ര ജലമാണ്ഒരുദിവസം പോകുന്നത്, അല്ല നാം പാഴാക്കി കളയുന്നത് എന്ന് പറയുകയായിരിക്കുംശരി. പെട്ടെന്ന്അവന്റെ ശ്രദ്ധ അപ്പുറത്തെ കുളത്തിലേക്ക് പോയി. താൻ ചെറുപ്പത്തിൽകുളിച്ചിരുന്ന സ്ഥലമായിരുന്നുഅത്. പക്ഷെ ഇപ്പോഴത്തെ അതിന്റെഅവസ്ഥവളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. മാലിന്യങ്ങൾ നിക്ഷേപിച്ചുംവെള്ളംമലിനമാക്കിയും നമ്മളതിനെ അനുദിനം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാം കുത്തിനോവിക്കുന്നത് ഭൂമിമാതാവിനെയുംവർണാഭ ചാർത്തിയ പ്രകൃതിയെയുമാണ്. മുത്തശ്ശി പിന്നീടും അവനോട് മനുഷ്യനെപ്പറ്റി പല കാര്യങ്ങൾ പറഞ്ഞു. അപ്പുവിനൊരുസംശയം. മനുഷ്യൻ ഇത്രക്ക് ക്രൂരനാണോ.......