സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/തടുക്കാം കൊറോണയെ ഒറ്റകെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ullas (സംവാദം | സംഭാവനകൾ) (തടുക്കാം കൊറോണയെ ഒറ്റകെട്ടായി)
തടുക്കാം കൊറോണയെ ഒറ്റകെട്ടായി
  ഇന്ന് നമ്മൾ ഒരു പ്രത്യേക പരിതസ്ഥിതിയിൽ കടന്നു പോകുന്നത്. ലോകമെമ്പമ്പാടുമുള്ള രാജ്യങ്ങളിൽ കൊറോണയെന്ന മഹാമാരി പിടിപെട്ടിരിക്കുന്നു. ചൈനയിലെ           വുഹാൻ പ്രവിശ്യ യിലാണ് ഇതിന്റെ തുടക്കം         ചൈനയിൽ ഒരുപാട് പേരെ കൊന്നൊടുക്കി അത് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. യു. സി. ലും,  ഇറ്റലിയിലും  20000 ത്തിൽ  അതികം പേര്  ഈ  രോഗം  മൂലം  മരിച്ചു.  ഈ  ലോകത്  കുറച്ചെങ്കിലും  നിയത്രണത്തിൽ  ആക്കാൻ  കഴിഞ്ഞത്  കുറച്ചു രാജ്യങ്ങൾക്ക്  മാത്രമാണ്.  അതിൽ  നമ്മുടെ  കൊച്ചു സംസ്ഥാനമായ  കേരളം  ഉൾപെടും.
  കേരളത്തിൽ  ലോക്ക്  ഡൌൺ  പ്രഖ്യാപിച്ചതിനാൽ  ആണ്   കുറച്ചെങ്കിലും  നിയത്രണ വിധേയമാക്കാൻ കഴിഞ്ഞത്. എന്നാൽ  എല്ലാ മേഖലയിലും നിയന്ത്രണം എന്നാണ് അർത്ഥമാക്കുന്നത്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കുക. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കുക, റെയിൽ  മാർഗം- യാത്രാതീവണ്ടി റദ്ദാക്കുക. വിമാനങ്ങൾ റദ്ദാക്കുക, സ്കൂളുകൾ അടയ്ക്കുക എന്നിങ്ങനെ.
   ലോക ഡൗൺ കാലത്ത് നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞ കാര്യം ആരോഗ്യ പ്രവർത്തകരും, ഡോക്ടർമാരും, പോലീസുകാരും നഴ്സുമാരും സ്വന്തം ജീവൻ പണയം വെച്ച് ജനങ്ങളെ ബോധവാന്മാരാക്കി എന്നുള്ളതാണ്.
   കൊറോണ യെ തുരത്താൻ നമ്മൾ ചെയ്ത കാര്യങ്ങൾ.
  1- അത്യാവശ്യ സാധനങ്ങൾ വാങ്ങുന്ന കടയിൽ പോകുന്നതിനുമുമ്പ് മാസ്ക് ധരിക്കുക.
  2- പോയി വന്നാൽ കൈ  സാനിറ്റ റൈസ്സോ ഉപയോഗിച്ച് നന്നായി കഴുകുക.
  3- വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ പരിപാടികൾ ഇതുപോലുള്ള എല്ലാ പൊതുപരിപാടികളും ഒഴിവാക്കി. 
ഏത് രോഗം വരാതിരിക്കാനും ശുചിത്വം പ്രധാനം ആണ്.
  • വ്യക്തി ശുചിത്വം പാലിക്കുക.
  • പരിസര ശുചിത്വം പാലിക്കുക.
  • സാമൂഹിക ശുചിത്വം പാലിക്കുക.
  ഇതിനായി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ
   ദിവസവും കുടിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ചവറുകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഇരിക്കുക, പുഴകളിലും തോടുകളിലും മാലിന്യങ്ങൾ തലപുഴകളിലും തോടുകളിലും മാലിന്യങ്ങൾ തള്ളാ തിരിക്കുക.
     എന്റെ വിശ്വാസം നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളം കൊറോണ യിൽ നിന്ന് പൂർണ്ണമായും അതിജീവിക്കും എന്നാണ്. നമ്മൾ നിപ്പയെ തുരത്തിയ അല്ലേ? അതുപോലെ നമ്മൾ ഒറ്റക്കെട്ടായി- ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ കൊറോണയെ തുരത്താം.
അർച്ചന കെ
8 B സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‌ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം