ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/രോഗപ്രതിരോധം-എങ്ങിനെ
രോഗപ്രതിരോധം-എങ്ങിനെ
അസുഖം വന്നുകഴിഞ്ഞ് ചികിത്സക്കായി ഓടി നടക്കുന്നതിനേക്കാൾ നന്നല്ലേ അസുഖം വരാതെ സൂക്ഷിക്കുന്നത് എന്ന ചൊല്ല് നാം പലവട്ടം കേട്ടു പരിചയപ്പെട്ടതാണ്.ഇന്ന് ലോകമാസകലമുള്ള എല്ലാ ജനങ്ങളും കൊറോണ എന്ന മഹാവ്യാധിയെ പ്രതിരോധിക്കുക എന്ന വലിയൊരു യുദ്ധത്തിലാണ്.യാതൊരു പിഴവും വരാതിരിക്കാൻ ഭരണാധികാരികളും നിയമപാലകരും അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് നാമിന്ന് കാണുന്നുണ്ട്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള എല്ലാ നിർദ്ദേശങ്ങളും നാം അനുസരിക്കണം.അതിനുവേണ്ടി പല സുഖങ്ങളും സന്തോഷങ്ങളും ത്യജിക്കേണ്ടി വരും.എപ്പോഴും വളരെ ജാഗ്രതയോടെ ജീവിക്കേണ്ട സമയമാണിത്. കൊറോണ എന്ന മഹാമാരി ലോകമാകെ വ്യാപിച്ചപ്പോൾ കേരളമെന്ന കൊച്ചുസംസ്ഥാനത്തിന് അതിനെ നിയന്ത്രിക്കുവാൻ സാധിച്ചത് പ്രതിരോധ പ്രവർത്തനത്തിന് ചിട്ടയുള്ള മുൻകരുതലുകൾ സ്വീകരിച്ചതുകൊണ്ടാണ് . പ്രതിരോധ പ്രവർത്തനങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയാണ് ഗവണ്മെന്റ് നേരത്തെ തന്നെ കൊച്ചുകുഞ്ഞുങ്ങൾക്ക് പല അസുഖങ്ങൾക്കുമുള്ള പ്രതിരോധവാക്സിനുകൾ സൗജന്യമായി നൽകുന്നത്. പ്രതിരോധകുത്തിവയ്പുമൂലം ഗുരുതരമായ പല രോഗങ്ങളിൽനിന്നും നമ്മുടെ നാട് മുക്തി നേടി.ആരോഗ്യമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ സമ്പത്ത്. രോഗപ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ നാം എടുക്കണം.വ്യക്തിശുചിത്വം,പരിസര ശുചിത്വം ഇവയെല്ലാം രോഗപ്രതിരോധത്തിന് വളരെ ആവശ്യമാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളെല്ലാം നാം പൂർണമായും പാലിക്കണം . നമ്മുടെ ശരീരത്തിന് സ്വയമേ പല അസുഖങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.അതോടൊപ്പം നാം ശരീരത്തെ കൂടുതൽ സൂക്ഷിക്കുകയും ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യണം.വ്യായാമം,നല്ലഭക്ഷണം,ശുദ്ധവായു,നല്ലപരിസരം ഇവയൊക്കെ ഒരു പരിധിവരെ രോഗപ്രതിരോധത്തെ സഹായിക്കുന്നു.ആരോഗ്യകരമായ രോഗപ്രതിരോധശീലങ്ങൾ നാം സ്വന്തമാക്കണം. ഉദാ: പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട നിയമങ്ങൾ പാലിക്കുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടൗവ്വൽ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. മാസ്ക് ധരിക്കുക. കൈകൾ വൃത്തിയാക്കുക. രോഗം നമ്മെ കീഴ്‌പ്പെടുത്താതെ നമുക്ക് രോഗത്തെ കീഴ്‌പ്പെടുത്താം. രോഗപ്രതിരോധപ്രവർത്തനങ്ങളിൽ നമുക്കും സ്വയം പങ്കാളികളാകാം. അങ്ങനെ ആരോഗ്യമുള്ള പുതിയ ജനതയെ വാർത്തെടുക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ