A M L P S Perumkulam/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നാം ജീവിക്കുന്ന പരിസ്ഥിതിയെയും അവിടെയുള്ള സഹജീവികളെയും അടുത്തറിയുന്നതിനു വേണ്ടിയാണു ഞാൻ ഈ ലേഖനം തയാറാക്കുന്നത് .വളരെ നിസ്സരമെന്നു തോന്നുന്ന അറിവുകൾ പോലും നമുക്ക് അതിശയകരമാണ് "ഭൂമി മനുഷ്യന്റേതല്ല ,മനുഷ്യൻ ഭൂമിയുടേതാണ്."എന്നാണ് പ്രസിദ്ധരായ പരിസ്ഥിതി പ്രവർത്തകർ പറയുന്നത് . എല്ലാവർഷവും ജൂൺ 5 നാണു "പരിസ്ഥിതി ദിനമായി"ആചരിക്കുന്നത് .പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വരുത്താനും ഓരോ വർഷവും വ്യത്യസ്തമായ കര്മപരിപാടികൾ ആസൂത്രണം ചെയ്യാനും ആണ് ഈ ദിനമാചരിക്കുന്നത് .ഐ ക്യരാഷ്ട്ര സഭയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത് .2019 ലെ പരിസ്ഥിതി ദിന സന്ദേശം " Beat Air Pollution "എന്നാണ് നമ്മൾ പ്രകൃതിയെ സ്നേഹിക്കണം ആരും പ്രകൃതിയെ ചൂഷണം ചെയ്യാൻ പാടില്ല മരങ്ങൾ വെട്ടി നശിപ്പിക്കരുത് മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കുന്നുകൂടുന്ന മൂലം മനുഷ്യർക്കും സഹ ജീവികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു പരിസ്ഥിതി, ശുചിത്വം ,രോഗപ്രതിരോധ ശേഷി ഇവയെല്ലാം തമ്മിൽ വളരെ പ്രധാനപ്പെട്ട ബന്ധമാണുള്ളത് .പരിസ്ഥിതിസംരക്ഷണത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് രോഗപ്രതിരോധ ശേഷി വീൺടെടുക്കാൻ കഴിയുന്നു പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ വായുവും കീടനാശിനിയില്ലാത്ത പ്രകൃതിദത്തമായ ഭക്ഷ്യ വസ്തുക്കളും മനുഷ്യരെ രോഗങ്ങളില്ലാത്ത അവസ്ഥയിൽ എത്തിക്കുന്നു അതുപോലേ തന്നെ വ്യക്തി ശുചിത്വവും വളരെ പ്രധാനപെട്ടതാണ് നമ്മുടെ വീടും പരിസരവും എപ്പോളും വൃത്തിയായി സൂക്ഷിക്കണം പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക പുരയിടത്തിൽ ചിരട്ടക്കുളളിലും മറ്റും വെള്ളം കെട്ടി കിടക്കാൻ അനുവദിക്കരുത് വിഷം നിറഞ്ഞ പച്ചകറികൾ വാങ്ങി കഴിക്കരുത് ഓരോ വീടുകളിലും അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കുക നമ്മൾ എപ്പോളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ