വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/പാപങ്ങളിൽ നിന്ന് ഒരു പിറവി

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാപങ്ങളിൽ നിന്ന് ഒരു പിറവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാപങ്ങളിൽ നിന്ന് ഒരു പിറവി

മനുഷ്യമനസ്സുകളിൽ വികൃത രൂപം സൃഷ്ടിച്ചു കൊണ്ടായിരുന്നു അവളുടെ പിറവി എടുപ്പ്. തനിക്ക് ജന്മം നൽകി എന്ന കാരണത്താൽ തന്റെ മാതാപിതാക്കൾക്ക് മറ്റുള്ളവരിൽനിന്ന് ഒരുപാട് ശാസനങ്ങളും പീഡനങ്ങളും അധികരിച്ചു കൊണ്ടിരുന്നു മനുഷ്യ സമൂഹങ്ങളുടെ പീഡനത്തിന് വിരാമം ഇടുക എന്ന ഉദ്ദേശത്തോടെ പല വൈദ്യ ചികിത്സക്കും അവർ തയ്യാറായി പലരെയും സന്ദർശിച്ചു. സന്ദർശനത്തിന് ഒടുവിൽ അവളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യസ്തമാണ് എന്ന് അവർ തിരിച്ചറിഞ്ഞു. അവൾക്ക് ഇനി ഒരിക്കലും സാധാരണ മനുഷ്യനിലേക്ക് മടങ്ങാൻ കഴിയില്ല എന്നും അവർ തിരിച്ചറിഞ്ഞു. ഇതറിഞ്ഞ് അവളുടെ മാതാപിതാക്കൾ അവളോട് എന്ത് പറയണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. തന്റെ മകൾക്ക് താങ്ങും തണലുമായി നിൽക്കാനുള്ള ശക്തി അവരുടെ മനസ്സിൽ ഇല്ലായിരുന്നു ഇതൊന്നും മകളെ അറിയിക്കാതെ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു പിന്നീട്. അവളുടെ ഏകാന്ത ജീവിതത്തിൽ മല പ്രയാസങ്ങൾ ഇരട്ടിച്ചു കൊണ്ടേയിരുന്നു പിന്നീട് പക്ഷേ അവൾ ദൈവം തന്ന ഈ ജീവനെ ഒടുക്കാൻ അവൾ തയ്യാറായില്ല. തന്റെ ജീവിതം തന്റെ താണെന്നും മനുഷ്യ സമൂഹങ്ങളിൽ ഇറങ്ങി ജീവിക്കണം എന്നും അവൾ ആഗ്രഹിച്ചു. അങ്ങനെ ദിവസങ്ങൾ പലതും കഴിഞ്ഞു പോയി, പക്ഷേ മറ്റുള്ളവരിൽ നിന്നുള്ളകഠിനമായ ശാസനകൾ ക്കുംപ്രയാസങ്ങൾക്കും

പരിഹാസങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. ഒടുവിൽ അവളുടെ പ്രയാസങ്ങൾക്ക് അതിരില്ലാതെ വന്നപ്പോൾ അവള് നാടുവിടാൻ തീരുമാനിച്ചു . തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു കാര്യം ആയിരുന്നു ആ  നാടുവിട്ടു പോവുക എന്നത്. താൻ കാരണം തന്റെ നാട് വളരെ സങ്കടത്തിലാണ് എന്ന് അവൾ അറിഞ്ഞപ്പോൾ അവൾക്ക് അവിടെ നിൽക്കാനുള്ള അർഹതയില്ല എന്ന് അവൾക്ക് തോന്നി. അങ്ങനെ അവസാനം മനസ്സില്ലാമനസ്സോടെ അവൾ ആ നാടുവിടാൻ തീരുമാനിച്ചു. അവക്ക് എങ്ങനെ പോകണം എന്ന് എങ്ങോട്ട് പോകണം എന്നോ അറിയില്ലായിരുന്നു. തന്റെ കാലുകൾ ഭൂമിയിലേക്ക് പതിപ്പിക്കുമ്പോൾ ഭൂമി തന്നെ താൻ ഒരു വലിയ ഭാരം ആണെന്ന് തോന്നുന്നു ഭൂമി തന്നെ താനൊരു വലിയ ഭാരം ആണെന്ന്  പറയുന്നത പോലെ അവൾക്ക് അനുഭവപ്പെട്ടു. തന്റെ ഈ ഭാരമേറിയ ശരീരം എങ്ങനെ പുറത്തു കൊണ്ടു പോകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. എങ്കിലും തന്റെ വികൃതമായ കാലുകൾ അവൾ ഭൂമിയിലേക്ക്  പതിപ്പിച്മുന്നോട്ടുനീങ്ങി. തന്നെ കണ്ട കുട്ടികൾ ഭയത്തോടെ ആർത്തു കരയുന്നതും അവരുടെ മാതാപിതാക്കൾ അവളെ കല്ലെടുത്ത് എറിയാൻ ശ്രമിക്കുന്നതും അവൾ കണ്ടു. കല്ലിന്റെ ഭാരം അവളുടെ ശരീരത്തിൽ മുറിവായി കൂടിക്കൊണ്ടിരുന്നു. പിന്നെ അവൾ ആ വേദന സഹിക്കാനാവാതെ ആ മണ്ണിനോട് ചേർന്ന് അവൾ ഉറങ്ങി.  ഈ നശിച്ച പെണ്ണിനെ ആരാണ് ഒന്ന് മാറ്റി കുഴിച്ചിടുക എന്നെല്ലാം പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു. താൻ മരണത്തോട് അലിഞ്ഞുചേർന്ന ഇല്ല എന്ന് ജനങ്ങൾക്ക് അറിയില്ലായിരുന്നു. ജനങ്ങൾ വിശ്വസിക്കുന്നതുപോലെ ഒടുവിൽ അവർ തീരുമാനിച്ചു ഏതെങ്കിലും കാട്ടിലേക്ക് വലിച്ചെറിയാം. എന്നിട്ട് അവളെ രണ്ടുപേർ ചേർന്ന് ഒരു കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ദിനങ്ങൾ കടന്നു പോയി മനുഷ്യനെക്കാൾ സ്നേഹത്തോടെ അവളുടെ ശരീരത്തിലൂടെ പുഴുക്കൾ കയറിയപ്പോൾ അവൾ സന്തോഷിച്ചു. പാതി മരിച്ച പിന്നെ അവൾക്ക് ആശ്രയം ആയത് ആ പുഴുക്കൾ ആയിരുന്നു. പിന്നെ അധികം വൈകാതെ അവൾ മണ്ണിലേക്ക് ജീർണിച്ചു കഴിഞ്ഞു. ജീർണ്ണിച്ച ശരീരം അറിയാതെ ഒരു വൈറസ് ആയി രൂപാന്തരപ്പെട്ടു അവൾ മനുഷ്യരെല്ലാം ശത്രുക്കളായി കണ്ടു. തന്നെ ഇല്ലാതാക്കിയ ജനങ്ങളെ കൊന്നൊടുക്കുന്ന മെന്ന ഉദ്ദേശത്തോടെ അവൾ വീണ്ടും പുനർജനിച്ചു. അവളുടെ പേരാണ് "കൊറോണ". അവളെ കണ്ടു ഭയന്നിരുന്ന കുട്ടികൾ ആയിരുന്നതിനാൽ അവർക്ക് ഏറ്റവും വെറുപ്പും കുട്ടികളോട് ആയിരുന്നു. അതുകൊണ്ട് തന്നെ അവൾ കുട്ടികളെ പെട്ടെന്ന്  കീഴടക്കാനുള്ള ശക്തിയും പ്രാപിച്ചു. കഴിഞ്ഞുപോയ ജനസമൂഹങ്ങൾ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ഫലമായി ഇന്ന് ജീവിക്കുന്ന ജനസമൂഹം ഇത് അനുഭവിച്ചേ തീരൂ......... 
          
ഹിബ ഷെറിൻ. പി
9 വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ
വണ്ട‍ൂർ < ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
[[Category:വണ്ട‍ൂർ < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:വണ്ട‍ൂർ < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ]]