സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ഒരെത്തിനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (article 2)
ലോക്ക് ഡൗൺ ഒരെത്തിനോട്ടം

മാനവരാശിയ്ക്ക് മുന്നിൽ ചോദ്യചിഹ്നമുയർത്തുന്ന ഒരു മഹാവ്യാധിയായി കോ വിഡ് 19 മാറി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ചവരെ തീണ്ടാപ്പാടകലെനിർത്തുന്ന പ്രവണതയാണ് സമൂഹത്തിൽ കണ്ടുവരുന്നത്.പതിവുപോലെ എല്ലാവരുടെയും ജീവിതം മുൻപോട്ടു നീങ്ങികൊണ്ടിരിക്കുമ്പോഴാണ് മാർച്ച് 2020ൽ ഈ വില്ലൻ്റെ രംഗ പ്രവേശം. പിന്നാലെ ലോക രാഷ്ട്രങ്ങളും അതോടൊപ്പം നമ്മുടെ രാജ്യവും, എല്ലാവരെയും മൂക്ക് കയർ ഇട്ട് തളയ്ക്കുന്നതു പോലെ പ്രധാനമന്ത്രിയുടെ "ലോക്ക് ഡൗൺ " പ്രഖ്യാപനം.

ഈ ലോക് ഡൗൺ കാലം എൻ്റെ ജീവിതത്തിൽ ധാരാളം അനുഭവസമ്പത്ത് ഉണ്ടാക്കുവാൻ സാധിച്ചു.വ്യത്തിയുള്ള ശീലo പഠിക്കുക അത്ര പ്രയാസവുമില്ല, അത് ഒട്ടും ചെറിയ കാര്യമല്ല എന്ന് തിരിച്ചറിയാൻ കഴിഞ്ഞു. എൻ്റെ വീട്ടിലെ ഓരോ വസ്തുക്കളെയും അനുനാശിനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാൻ ഞാൻ സമയം കണ്ടെത്തി.അടുക്കളയ്ക്ക് ഒരിക്കലും ലോക്ഡൗൺ ഇല്ല എന്ന കാര്യം മനസ്സിലാക്കി എൻ്റെ അമ്മയെ പാചകത്തിന് ഞാൻ സഹായിച്ചു.ധാരാളം ജോലികൾ ചെയ്യുവാൻ എനിക്ക് സാധിച്ചു. പ്രാർത്ഥനാലയങ്ങളിൽ പോകാൻ സാധിച്ചില്ലായെങ്കിലും എൻ്റെ വീടിനെ ഒരു പ്രാർത്ഥനാലയമാക്കി എന്നും വി.കുർബ്ബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തും കൂടുതൽ പ്രാർത്ഥനകൾ ഏറ്റുചൊല്ലാനും ഈ കൊറോണ കാലം എന്നെ പഠിപ്പിച്ചു. അയൽവാസികളോട് അടുത്ത സ്നേഹ ബന്ധം ഉറപ്പിക്കാനും ഇല്ലായ്മ അനുഭവപ്പെടുന്ന സേ നഹിതരെ കണ്ടെത്താനും സഹായിക്കുവാനും സാധിച്ചു. ഒഴിവു സമയങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും മാതാപിതാക്കളൊടൊപ്പം അവരെ ജോലികളിൽ സഹായിക്കുവാനും പറ്റിയ സമയമായിരുന്നു ഈ കാലഘട്ടം.ടി.വി., പത്രം, ഇവ കാണുന്നതിനും വായിക്കുന്നതിനും അതിലൂടെ ഒത്തിരി വാർത്തകൾ അറിയാനും മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ടറിയാനും കഴിഞ്ഞു.തീയേറ്റർ കാണാതെ ജീവിതം മുന്നോട്ടു പോകാമെന്ന തിരിച്ചറിവുണ്ടായി. നമ്മുടെ വയറിനു ചേരുന്ന ഭക്ഷണം മറ്റുള്ളവർക്ക് കൊണ്ടും കൊടുത്തും പെരുമാറാൻ ഈ അവധിക്കാലം എന്നെ പഠിപ്പിച്ചു.

അങ്ങനെ ഈ കൊറോണക്കാലം കൂടുതൽ പ്രാർത്ഥനയ്ക്കായും വ്യായാമങ്ങളിൽ ഏർപ്പെട്ടും മറ്റുള്ളവരെ സഹായിക്കാനും നന്മയുടെ നല്ല പാഠങ്ങൾ പഠിക്കാൻ എനിയ്ക്ക് സാധിച്ചു.വീട്ടിൽ വെറുതെ ഇരിക്കുന്നത് ചെറിയ കാര്യമല്ലെന്ന് ഞാൻ പഠിച്ചു.

ആധുനീക ലോകത്തിലെ വിഷം കലർന്ന ഫാസ്റ്റ്ഫുഡ് സംസ്കാരത്തോട് വിട പറഞ്ഞ്, വിഷമയമില്ലാത്ത, നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന, നമ്മുടെ തന്നെ ചെറിയ കഷിയിടങ്ങളിൽ നിന്ന് ലഭിക്കുന്ന പച്ചക്കറിയാണ് ഏറ്റവും മഹത്തരമെന്ന് ഈ കാലം എന്നെ പഠിപ്പിച്ചു.ഇനിയും ഇതുപോലുള്ള മഹാമാരികൾ നമ്മെ തേടി വന്നാൽ, ജീവിതം നമ്മുക്ക് തന്ന നല്ല പാoങ്ങൾ നമ്മുക്ക് മറക്കാതിരിക്കാം. നല്ലൊരു നാളെക്കു വേണ്ടി, നല്ലൊരു ഇന്ത്യക്കു വേണ്ടി നമ്മുക്ക് ഒത്തൊരുമിച്ച് മുന്നേറാം. Break the chain

അനില മേരി ഷാജി
9 ബി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം