ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ മിന്നുവിന്റെ കിങ്ങിണിയും ചിന്നുവും
മിന്നുവിന്റെ കിങ്ങിണിയും ചിന്നുവും
കിങ്ങിണിപ്പൂച്ച മിന്നുവിൻ്റെ വളർത്തുപുച്ചയാണ് .മിന്നുവിന് കിങ്ങിണിപ്പൂച്ചയെ ഒത്തിരി ഇഷ്ടമാണ്.എന്നും രാവിലെ കിങ്ങിണിയാണ് അവളെ എണീപ്പിക്കാറ്.മിന്നുവിന് ചേട്ടനോ ചേച്ചിയോ ഇല്ല.അതുകൊണ്ട് അവൾ കിങ്ങിണിയുടെ കൂടെയാണ് കളിക്കുന്നത്.ഒരിക്കൽ അവൾ സ്കൂളിൽ പോയി വരുമ്പോഴേക്കും കിങ്ങിണിയെ കാണാനില്ല.അവളുടെ അമ്മയ്ക്ക് പൂച്ചയെ ഇഷ്ടമല്ലായിരുന്നു.അവൾ അമ്മയെ വിളിച്ചു. "അമ്മേ,അമ്മേ," "എന്താ വിളിച്ചുകൂവുന്നത് ?" "അമ്മേ ,എൻ്റെ കിങ്ങിണി എവിടെ ? " കിങ്ങിണിപ്പൂച്ച മുറ്റത്ത.േക്ക് ഇറങ്ങിപ്പോവുന്നത് കണ്ടു ." " എന്നിട്ടത് എവിടെ പോയി?" " എനിക്കറിയില്ല,അവിടെങ്ങാനും പോയി നോക്ക് ." " മിന്നൂ വാ,നിനക്ക് ചോറു വേണ്ടേ ? " " ഞാൻ വരുന്നമ്മേ." രാത്രിയായപ്പോൾ മിന്നുവിൻ്റെ അച്ഛൻ വന്നു.അപ്പോൾ അവൾ കരയുന്നുണ്ടായിരുന്നു. "എന്താ മോളെ,എന്തിനാ കരയുന്നത്?" " അച്ഛാ ,അച്ഛാ എൻ്റെ കിങ്ങിണിയെ കാണുന്നില്ല .ഞാൻ എല്ലാ സ്ഥലത്തും നോക്കി.എവിടെയും കാണുന്നില്ല. " പക്ഷെ അമ്മയെ പോലെ അല്ലായിരുന്നു അവളുടെ അച്ഛൻ.അവളുടെ അച്ഛന് പൂച്ചയെ വളരെ ഇഷ്ടമാണ്. അച്ഛൻ മിന്നുവിനോട് പറഞ്ഞു, " മോളെ, നീ കരയണ്ട ,നിനക്ക് ഞാൻ നാളെ പുതിയ പൂച്ചയെ കൊണ്ടുത്തരാം ." " എനിക്ക് വേറെ പൂച്ചയെ വേണ്ട .എനിക്ക് കിങ്ങിണി പൂച്ചയെ മാത്രം മതി." അന്ന് വെളുക്കുന്നതു വരെ അവൾ കരഞ്ഞുകൊണ്ടേയിരുന്നു.വെെകീട്ട് ഓഫീസിൽ നിന്ന് വരുമ്പോൾ പുതിയ പൂച്ചയെ വാങ്ങിത്തരാം എന്ന് പറഞ്ഞു .അവൾക്ക് അപ്പോഴും വാശിയായിരുന്നു ,കിങ്ങിണിയെ മാത്രം മതിയെന്ന്.മിന്നു സ്കൂളിൽ പോയി വരുമ്പോഴേക്കും കിങ്ങിണി അവിടെ എത്തിയിരുന്നു.അവൾ കിങ്ങിണിയെ കണ്ടതും സന്തോഷിച്ച് തുള്ളിച്ചാടി .രാത്രി അച്ഛൻ മിന്നുവിന് പുതിയൊരു പൂച്ചയുമായാണ് വന്നത്.അച്ഛൻ അമ്മയോട് പറഞ്ഞു, " നിനക്കെന്താടി പൂച്ചയെ ഒന്നു സ്നേഹിച്ചാൽ ? " " അമ്മ പറഞ്ഞു , ഇനി അതിന് ഒരു കുറവും വേണ്ട ,ഇന്നുമുതൽ എനിക്കും പൂച്ചയെ ഇഷ്ടമാണ് ." അപ്പോൾ ഈ പൂച്ചയെയും മിന്നു നോക്കില്ലേ ? " " ഞാൻ നോക്കിക്കോളാം അച്ഛാ. " മിന്നു പൂച്ചയ്ക്ക് ചിന്നു എന്ന് പേരിട്ടു . അടുത്ത ദിവസം അവൾ സ്കൂളിൽ പോയപ്പോൾ കൂട്ടുകാരോട് കിങ്ങിണിയെയും പുതിയ പൂച്ചയെയും കിട്ടിയ കഥ പറഞ്ഞുകൊടുത്തു .പിന്നെ സ്കൂൾ വിട്ടു വന്നാലുടനെ അവൾ രണ്ടുപേരുടെയും കൂടെ പണ്ടത്തെപ്പോലെ കളിക്കും .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ