പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14668 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം

ഒരു ഗ്രാമത്തിൽ ഒരു കുട്ടിയുണ്ടായിരുന്നു. ആരു പറഞ്ഞാലും അനുസരിക്കാത്ത ഒരു വികൃതിക്കുട്ടി ആയിരുന്നു അവൻ. അമ്മ പറയുന്നതൊന്നും കേൾക്കാതെ അവൻ എപ്പോഴും വൃത്തിയില്ലാതെ നടന്നു. അവൻ അമ്മ എത്ര പറഞ്ഞാലും നന്നായി ഭക്ഷണം കഴിക്കുകയും ഇല്ല. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി വന്നുചേർന്നു. കുറെ പേർക്ക് അസുഖം വന്നു, അപ്പോഴും അവനോട് വൃത്തിയിൽ നടക്കാൻ അമ്മ പറഞ്ഞു, പക്ഷേ അമ്മ പറയുന്നതൊന്നും അവൻ അനുസരിച്ചില്ല. അവൻ വീട്ടിൽ ഇരിക്കാതെ വൃത്തിയിൽ നടക്കാതെ അസുഖം ഉള്ളവരുമായി ഇടപഴകി, അങ്ങനെ അസുഖം അവനിലേക്ക് പകർന്നു, അപ്പോൾ മാത്രമാണ് അവനെ കാര്യം മനസ്സിലായത്. നമ്മൾ എപ്പോഴും നല്ല ഭക്ഷണം കഴിക്കുകയും വൃത്തിയിൽ നടക്കുകയും ചെയ്യുക, എങ്കിൽ മാത്രമേ പകർച്ചവ്യാധികളെയൊക്കെ പ്രതിരോധിക്കാൻ ആവുകയുള്ളൂ.

സനീൻ
4 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ