ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/കുട്ടിയും കുറുമ്പനും

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിയും കുറുമ്പനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിയും കുറുമ്പനും

ഇൗ അവധിക്കാലത്ത് എനിക്ക് രണ്ട് കിളിക്കുഞ്ഞുങ്ങളെ കിട്ടി. വീടിനു പുറകിലുള്ള പാടത്ത് നിന്നാണ് അവയെ കിട്ടിയത്.വളരെ ചെറിയ കുഞ്ഞുങ്ങൾ ആയിരുന്നു. പറക്കാൻ ഒന്നും കഴിയില്ല. ഞങ്ങൾ അവയെ കൂട്ടിലിട്ടു. പപ്പായ തിന്നാൻ കൊടുത്തു. കുട്ടിക്കുറുമന്റെ കുഞ്ഞുങ്ങൾ ആണെന്ന് അച്ചാച്ചൻ പറഞ്ഞു. ഇതിന് പേരത്തത്ത, ചിന്നക്കുട്ടുറുവൻ എന്നും പേരുണ്ട്. പച്ചനിറം ആണ് തൂവലുകൾക്ക്. തലയിലെ തൂവലുകൾക്ക് കറുപ്പും മഞ്ഞയും നിറമാണ്. എപ്പോഴും 'കുട്ടുറു' എന്ന് അലയ്ക്കും. ഞാൻ അവരെ 'കുട്ടി' എന്നും 'കുറുമ്പൻ' എന്നും പേരിട്ടു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ മാമ്പഴം,പഴം,മൽബറിക്കായ ഒക്കെ തിന്നാൻ തുടങ്ങി. എന്റെ കൈയിൽ ഒക്കെ കയറി ഇരിയ്ക്കും. ഞാൻ അവരെ തലോടും. നല്ല പഞ്ഞി പോലെ ആണ് തൂവലുകൾ. ഒരു ദിവസം പുറത്തു വിട്ടപ്പോൾ ' കുട്ടി ' പറന്നു പോയി. ഞാൻ കുറേ കരഞ്ഞു. ഇപ്പോൾ ' കുറുമ്പൻ ' മാത്രം. കുറച്ചു ദിവസം കഴിഞ്ഞ് അവനെയും തുറന്നു വിടണം.

നാഥിക ശ്രേയസ്സ്‌ എ
2 എ ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ