എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ എന്താണ് കൊറോണ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്താണ് കൊറോണ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം

ലോകവ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരി ക്കുന്ന  വൈറസാണ് (കോവിഡ് 19 ) ഈ വൈറസ്‌  നാളിതുവരെ 1, 50, 000 ത്തോളം മനുഷ്യ ജീവനുകൾ അപഹരിച്ചു കഴിഞ്ഞു. നിലവിൽ ലോകത്താകമാനം ലക്ഷകണക്കിന് രോഗബാധിതരുണ്ട്. ചൈനയിലെ വുഹാനി ലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെ ത്തിയത്. ഈ രോഗം സമ്പർക്കമുലമാണ് പകരുന്നത്. ഈ രോഗം പിടിപെട്ടാൽ അതികഠി നമായ ശ്വസനസംബന്ധ മായി   രോഗബാധിത രാവുകയും നിമോണിയ ബാധിച്ച് മരണം വരിക്കുകയും ചെയ്യും. ഈ രോഗം വേഗത്തിൽ കുട്ടി കൾക്കും  വയോജനങ്ങൾ ക്കുമാണ് ബാധിക്കുന്നത്. രോഗപ്രതിരോധശേഷിയുള്ളവർക്ക് മതിയായ ചികിത്സകിട്ടിയാൽ ഈ വൈറസിനെ പ്രതിരോധി ക്കാൻ സാധിക്കും. ഇതിനെ പ്രതിരോധിക്കാൻ പ്രധാനമായും വ്യക്തി ശു- ചിത്വവും പരിസര ശുചി- ത്വവും പാലിക്കേണ്ട താണ്. 

എങ്ങനെ കോറോണയെ പ്രതിരോധിക്കാം? 

  • സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. 
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖവും വായും അടച്ചുപിടിക്കുക. 
  • യാത്രകളിൽനിന്നും ആഘോഷങ്ങൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്നും സ്വയം ഒഴിഞ്ഞുനിൽ ക്കുക. 
  • ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ് ഉപയോഗി ച്ച് കൈകൾ എപ്പോഴും അണുവിമുക്തമാക്കി വെയ്ക്കുക. 
  • കൊറോണ ബാധിത പ്രതേശങ്ങളിൽ നിന്നും എത്തുന്നവർ രോഗലക്ഷ ണങ്ങൾ ഒന്നും ഇല്ലങ്കിൽ പോലും 28 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ കഴിക്കുക.  
  • പൊതുസ്ഥലങ്ങളിലേക്കു ഇറങ്ങുമ്പോൾ മാസ്ക്  ധരിച്ചിരിക്കണം. 
  • രോഗബാധിതരുമായുള്ള സമ്പർക്കം  ഒഴിവാക്കുക, മറ്റുള്ളവരിൽ നിന്നനും  നിശ്ചിത അകലം പാലി ക്കുക  കോററോണയെ തടയാൻ പരിസ്ഥിതി ശുചിത്വം പാലിക്കേണ്ട താണ്.

      ആദ്യമായി നാം സ്വയം  വ്യക്തി ശുചിത്വം പാലിക്കുക. നമ്മുടെ വീടും പരിസരവും  വൃത്തിയായി സൂക്ഷിക്കുക. അടുക്ക ളയും ശുചിമുറിയും കൂടുതൽ അണുവിമുക്ത മാക്കുക.  കൂടാതെ ഈ ശീലങ്ങൾ നാം നമ്മുടെ അയൽക്കാരെയും പ്രേരിപ്പിക്കുക. പൊതുസ്ഥലങ്ങൾ ഉദാഹരണമായി ബസ്സ് സ്റ്റേഷൻ , റെയ്ൽവേ സ്റ്റേഷൻ, പൊതുകിണർ, പൊതു ശൗചാലയം, ക്ലബ്ബ്കൾ, സ്കൂളുകൾ, ആശുപത്രികൾ ഇവയെല്ലാം ശുചീകരിക്കു ന്നതിനായി നമ്മൾ ഒരുമയോടെ പ്രവർത്തിക്കേണ്ടതാണ്.     

            ഈ കൊറോണ കാലം വീട്ടിലിരുന്നു കൊണ്ടുതന്നെ  പ്രയോ ജനപ്രദമാകും വിധം പ്രവർത്തിതമാക്കാൻ നമുക്ക് ശ്രമിക്കാം. വിഷമയമില്ലാത്ത പച്ചക്കറികൾക്കായി വീട്ടിൽ തന്നെ അടുക്കള ത്തോട്ടം നിർമിക്കാം. ചിത്രരചന, പെയ്ന്റിംഗ്, ക്രാഫ്റ്റ് വർക്കുകൾ  എന്നിങ്ങനെ  അനേകം കലാപരിപാടികളിൽ ഏർപ്പെടാം. കൂടാതെ അടുക്കളയിൽ അമ്മമാർക്കൊപ്പം പാചകം പഠിക്കാം പുതിയ വിഭവങ്ങൾ പരീക്ഷിക്കാം. ഈ അവധികാലം ആഘോഷമാക്കാം.

Krishnapriya
9:B എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം