പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/തണലുതീനികൾ.....

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തണലുതീനികൾ..... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തണലുതീനികൾ.....

.

ബുദ്ധിയും വിവേകവും വൃത്തിയും ശുചിത്വവും
ഒക്കെയും സമം ചേർന്ന് ജനിച്ച മനുഷ്യരിൽ
പച്ചപ്പൊന്നുദ്യാനങ്ങൾ തന്നൊരു തണലിന്റെ
മൊട്ടുകൾ വരെ വെട്ടി തകർത്തോ വികസനം?
പ്രകൃതി ദേവിയെന്ന് ഒരിയ്ക്കൽ പറഞ്ഞവർ
ദേഹങ്ങൾ ദേവാലയം എന്നുറക്കെ മൊഴിഞ്ഞവർ
സ്വാർത്ഥരായ് പണത്തിനായ് ഭൂമിയെ മുറിക്കുന്നു
ശ്വാസത്തിൻ വിലതേടി നാടാകെ തിരയുന്നു
സ്പഷ്ടമാം ജലത്തിനായ് ഫാക്ടറി പുകയണം
ഇഷ്ടഭക്ഷണം തിന്നാൻ ബൈക്കുകൾ പറക്കണം
ശിഷ്ട ജീവിതക്കോലം ജീവിച്ചു തീർത്തീടുവാൻ
കഷ്ടമീ മനുഷ്യർക്ക് എന്തൊക്കെ ത്യജിക്കണം?
കൂണുകൾ മുളപൊട്ടും പോലുള്ളോരഹങ്കാരം
കാരണം ജീവിതത്തിൻ താളങ്ങൾ പിഴയ്ക്കുന്നു
ചവിട്ടി നിന്നീടുന്ന തലത്തെ മറക്കുവോർ
പ്രകൃതി വിധിക്കുന്ന പിഴയിൽ പുതയുന്നു
ജീവന്റെ തേജസ്സെല്ലാം ദാനമെന്നോർത്തീടേണം
ഭാരതപരമ്പര ഓർത്തു നാം ജീവിക്കേണം
സ്നേഹത്തിൻ വിഹായസ്സിൽ ആഹ്ലാദം പങ്കിടുവാൻ
ആരെല്ലാമാരെന്നുള്ള സത്യങ്ങളറിയേണം
ബാല്യത്തിൻ നിഷ്കളങ്കമോഹങ്ങളാവാം പക്ഷേ
നാളെയെക്കുറിച്ചോർക്കാൻ പേടിയാകുന്നു നിത്യം
വരുമോ വസന്തങ്ങൾ ചിരിച്ചു നിൽക്കുന്നൊരു
തിളങ്ങും പ്രകൃതിയും നേരുള്ള മനുഷ്യരും
വ്യർത്ഥമാം വ്യാമോഹങ്ങൾ സ്വസ്ഥമായ് നടത്തുവാൻ
ഇഷ്ടമാം ജീവിതത്തെ ഒത്തു നാം മെനഞ്ഞൂടേ ?!
 

നന്ദന. എ .കെ.
5B പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത