Schoolwiki സംരംഭത്തിൽ നിന്ന്
മനുവിന്റെ ജീവിതം
വെള്ളിപ്പാദസരം കിലുങ്ങുംപ്പോലെ കളകളാരവം മുഴക്കി ഒഴുകും മയ്യഴിപുഴയുടെ ഭാഗമാകും വിഷ്ണു മംഗലം പുഴയുണ്ട്. വിഷ്ണുമംഗലം പുഴയാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു പ്രദേശം.അവിടെ ഒരു കൊച്ചു വീട് ആറു വയസ്സുള്ള മനുവിന്റെ വീടാണത്. മനുവിന്റെ അച്ഛൻ രമേശും അമ്മ മായയും പോലീസിലാണ് ജോലിചെയ്യുന്നത്. മായ : മനൂ, നീ എന്തിനാണ് മിട്ടായി കടലാസുകൾ മുറ്റത്തിടുന്നത്. മനു : ഇനി ഞാൻ അങ്ങനെ ചെയ്യില്ല. മനുവിന്റെ അച്ഛനും അമ്മയും ജോലിക്ക് പോവുമ്പോൾ മനുപറയും അച്ഛാ അമ്മേ വേഗം വരണേ...തിരിച്ചു വരുമ്പോൾ എനിക്ക് വിമാനം വാങ്ങിച്ചു തരണേ. അമ്മ : ശെരി മോനെ ഞങ്ങൾ വാങ്ങിച്ചു തരാം.പക്ഷെ നീ മുത്തശ്ശനെയും മുത്തശ്ശിയേയും ബുദ്ദിമുട്ടിക്കാന് പാടില്ല,അതോടൊപ്പം എപ്പോഴും വൃത്തിയായി തന്നെയിരിക്കണം. മനു : ശെരിയമ്മേ ഞാൻ നിന്നോളം മുത്തശ്ശിയും മനുവും മുറ്റത്തു നിന്ന് കള്ളനും പോലീസും കളിക്കുമായിരുന്നു. മുത്തശ്ശി പോലീസും മനു കള്ളനുമായിരുന്നു. മനു മരത്തിന്റെ പിന്നിൽ ഒളിച്ചു. മുത്തശ്ശി മനുവിനെ കണ്ടുപിടിച്ചു.പിന്നെ മനുപറഞ്ഞു ഇനി മുത്തശ്ശിയാണ് കള്ളൻ ഞാൻ പോലീസായി അഭിനയിക്കാം. ശെരി മോനെ എന്ന് പറഞ്ഞു മുത്തശ്ശി പുഞ്ചിരിച്ചു... എന്നിട്ട് ചോദിച്ചു അല്ല വലുതായതിന് ശേഷം നീ എന്താണ് ആവാൻ പോകുന്നത് മനു പറഞ്ഞു പോലീസ്.വീണ്ടും തുടർന്നു ഞാൻ എന്റെ അച്ഛനെയും അമ്മേയെയും പോലെ പോലീസ് ആവാനാണ് പോവുന്നത് കുറച്ചു സമയത്തിന് ശേഷം മനുവിന്റെ അച്ഛനും അമ്മയും അവിടെയെത്തി. മായ ചോദിച്ചു അമ്മേ മനു നിങ്ങളെ ബുദ്ദിമുട്ടിച്ചില്ലല്ലോ.. അമ്മ ഇല്ലായെന്ന് മറുപടി പറഞ്ഞു മായ മനുവിന് കൊണ്ടുവന്ന വിമാനം അവനു കൈമാറി.അവന് വളരെ സന്തോഷമായി.മുത്തശ്ശൻ മനുവിനു കൂട്ടായി വിമാനം പറുത്തി കളിച്ചു. മുത്തശ്ശനും മനുവും പാർക്കിലേക്ക് നടന്നു.മുത്തശ്ശൻ മനുവിനെ അവിടെയുള്ള കമ്പിയിൽ തൂക്കിനിർത്തി എന്നിട്ട് മുത്തശ്ശൻ പറഞ്ഞു : നിനക്ക് അച്ഛനെയും അമ്മേയെയും പോലെ പോലീസാവാൻ ആഗ്രഹമുണ്ടങ്കിൽ നീ ദിവസ്സവും വന്നു ഇതുപോലെ ചെയ്തു കൊണ്ടിരിക്കണം മനസ്സിലായോ. അതെ മുത്തശ്ശാ. മനു മുത്തശ്ശന്റെ കൈ വിരൽ പിടിച്ചു വീട്ടിലേക്കു മടങ്ങി. അച്ഛനും അമ്മയും മനുവിന്റെ കൂടെയാണ് കിടന്നത്. മനു ഉണരുന്നതിന് മുൻപ് അവർ ജോലിക്ക് പോയി. അവർ തിരിച്ചു വരുന്ന സമയം ആയപ്പോൾ മനു അവരെയും കാത്തു വരാന്തയിൽ ഇരുന്നു. സമയം ഇരുട്ടി അവർ വരാത്തത് കണ്ടു മനു വിഷമിച്ചു ഉറങ്ങിപ്പോയി. രാവിലെയായപ്പോൾ മുത്തശ്ശിയോട് അമ്മയെയും അച്ഛനെയും പറ്റി മനു ചോദിച്ചു :മുത്തശ്ശി അവിടെയിരുന്നു . മനുവിനെ ചേർത്ത് പിടിച്ചു എന്നിട്ട് കൊറോണ വൈറസിനെ പറ്റി മനുവിനു പറഞ്ഞു കൊടുത്തു . അച്ഛനും അമ്മയും പോലീസ് ആയതു കൊണ്ട് അവർക്കിപ്പോൾ ഭാരിച്ച ജോലിയാണ്. ഇന്നലെ രാത്രിയോടെ ലോക്ക് ടൗൺ പ്രഖ്യാപിച്ചതോടെ അവരുടെ ഡൂട്ടി സമയം കൂടിയെന്നും മുത്തശ്ശി മനുവിനെ പറഞ്ഞു മനസ്സിലാക്കി. അച്ഛനെയും അമ്മയെയും കാണാത്ത വിഷമം ആകുഞ്ഞുമുഖത്ത് കാണാമായിരുന്നു. മുത്തശ്ശനും മുത്തശ്ശിയും അവനെ സമാധാനിപ്പിച്ചു ദിവസ്സങ്ങൾ കടന്നുപ്പോയി...
കുറച്ചു മാസങ്ങൾക്ക് ശേഷം അച്ഛനും അമ്മയും ഒരു കാർ ആക്‌സിഡന്റിൽ മരിച്ചുപ്പോയി. മുത്തശ്ശനും മുത്തശ്ശിയും അവനെ നന്നായി നോക്കി വളർത്തി. 18 വയസ്സായതിന് ശേഷം മനുവിനെ അവർ പോലീസിൽ ചേർത്തു.മനു രാവിലെ എണീറ്റ് LONGJUMP, HIGHJUMP എല്ലാം പ്രാക്ടീസ് ചെയ്തു. ഫിസിക്കൽ ടെക്സ്റ്റ് കഴിഞ്ഞു.അവൻ അവന്റെ ആഗ്രഹം വിജയകരമായി പൂർത്തിയാക്കി.മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്തു. ഒരു ദിവസ്സം മനു ആ നാട്ടിലെ മുഴുവൻ ജനങ്ങളെയും മയ്യയിപുഴയുടെ തീരത്ത് വിളിച്ചു വരുത്തി. ഒരു ബോധവരക്കരണ ക്ലാസ്സ് നടത്തി. വശ്യമനോഹാരിതയാർന്ന വിഷ്ണു മംഗലം പുഴ ഒരു പാട് ജനങ്ങളുടെ ദാഹമകറ്റുന്നു. പുഴയുടെ ഇരു കരകളിലും തിങ്ങിനിൽക്കുന്ന മരങ്ങളും പൂക്കളും കാണുമ്പോൾ നമ്മിൽ കൗദുകം ഉണർത്തുന്നില്ലേ. അതുകൊണ്ട് പുഴയെ നാം സംരക്ഷിക്കണം കുടിവെള്ളം നാം മലിന മാക്കരുത് ശുചിത്വം പാലിക്കണം...
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|