പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ചുട്ടു പൊള്ളുന്ന ആകാശം
ഇത് വേനലിൻ വരവുകാലം
മേഘാവൃതമായ ആകാശം
ചിലപ്പോൾ ചെറിയൊരു
മഴപ്പെയ്ത്ത്
ചുട്ടു പഴുത്ത മണ്ണിൽ
നനവിൻറ തുള്ളികൾ
വെന്തെരിഞ്ഞ ഭൂമി യുടെ
ആവി ആകാശത്തേക്ക്
മണ്ണിൻറ മണമെങ്ങും
നിറയുന്നു
മണ്ണിൻറ മടിയിൽ ഉറങ്ങി ക്കിടക്കും
വിത്തുകൾ ഞെട്ടി യുണർന്നു
കിട്ടിയൊരിത്തിരി മതിയെനിക്ക് ജീവിക്കാൻ
 മണ്ണിൻ മുകളിൽ തലപൊക്കി അവരൊന്നായി ചോദിച്ചു
എത്ര നാൾ കാത്തിരിക്കണം അടുത്ത
 മഴത്തുള്ളികൾക്കായ്....

അഷ്ന ജെസ്റ്റിൻ
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത