ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/കഥ പറഞ്ഞ് കരയുന്ന ഭൂമി
കഥ പറഞ്ഞ് കരയുന്ന ഭൂമി പ്രകൃതി സുന്ദരമായ നമ്മുടെ ഭൂമി ഇന്നൊരു സ്വപ്നമായി മാറിയോ?
മരങ്ങളും പുഴകളും കുന്നുകളും നിറഞ്ഞതായിരുന്നു നമ്മുടെ ഭൂമി. വിശാലമായ നെൽവയലുകളും,കിളികളുടെ മനോഹരശബ്ദങ്ങളും, മയിലുകളുടെ നൃത്തവും,ആകാശത്ത് ദൃശ്യമാകുന്ന മഴവില്ലും, അരു വികളുടെ കളകള ശബ്ദവും അതിനെ കൂടുതൽ സമ്പന്നമാക്കി. ‘പുതിയ ലോകത്തിന്റെ ആരംഭം - ഭൂമിയുടെ സർവ്വനാശത്തിന്റെ തുടക്കം' ഇന്ന് നമ്മുടെ ഭൂമി മാലിന്യത്താൽ സമ്പന്നമായിരിക്കുന്നു.ആധുനിക കണ്ടെത്തലുകളുടെ ഒരു പരീക്ഷണശാലയായി മാറിയിരിക്കുന്നു. വാ ഹനങ്ങളുടെയും വ്യവസായശാലകളിലെയും പുക അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. നമ്മുടെ ജലാശയങ്ങൾ വറ്റിവരണ്ടിരിക്കുന്നു. പ്രകൃതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരായ മനുഷ്യ൪ക്ക് പ്രകൃതിതന്നെ തിരിച്ചടി നൽകാൻ തുടങ്ങിയിരിക്കുന്നു.അവൾ ഭൂകമ്പ മായും,സുനാമിയായും,പ്രളയമായും തിരിച്ചടികൾ നൽകാൻ തുടങ്ങി. covid-19 എന്ന മഹാമാരിയും അവളുടെ ഒരു ആയുധമായിരിക്കുമോ? അവളുടെ തിരിച്ചടികളെ ഓരോന്നായി നാം തരണം ചെയ്തിരിക്കാം, എന്നാൽ ഇതൊക്കെ വരാനിരിക്കുന്ന സർവ്വനാശത്തിന്റെ തുടക്കമാണോ എന്ന് ആ൪ക്കറിയാം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം