എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വെെറസ്

16:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashasujith (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} അപ്രതീക്ഷിതമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

അപ്രതീക്ഷിതമായി ലഭിച്ച ഒരവധിക്കാലമാണ് ലോക് ഡൗൺ. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുകയാണ്. ഈ ദിവസങ്ങളിൽ ഞാൻ അടുത്തിടെ ഇറങ്ങിയ എതാനും സിനിമകൾ കാണുകയുണ്ടായി. അതിൽ 'വൈറസ് ' എന്ന സിനിമ ഈ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. അഷിക് അബു സംവിധാനം ചെയ്ത സിനിമയിൽ നമുക്കിന്നോളം അറിവില്ലാത്ത

'നിപ' എന്ന അസുഖത്തെയാണ്         പ്രമേയമാക്കിയിരിക്കുന്നത്.2018-ൽ കേരളത്തിൽ 19 പേരുടെ ജീവനെടുത്ത ഈ അസുഖത്തെ കുറിച്ചാണ്  സിനിമയിൽ ഉടനീളം ആവിഷ്കരിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ സാഹിർ, പാർവതി, രേവതി, പൂർണ്ണിമ, ജോജോ ജോർജ്ജ്, ഇന്ദ്രജിത്ത്,ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. നിപ എന്ന മാരക രോഗത്തിന്റെ തീവ്രതയും അതിനെ കേരളം നേരിട്ട രീതിയും ഈ സിനിമയിൽ സത്യസന്ധമായി ആവിഷ്കരിക്കുന്നതിൽ സംവിധായകൻ

വിജയിച്ചിട്ടുണ്ട്.


Abhiram B
8L എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
സിനിമാ നിരൂപണം