എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വെെറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

അപ്രതീക്ഷിതമായി ലഭിച്ച ഒരവധിക്കാലമാണ് ലോക് ഡൗൺ. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുകയാണ്.ഈ ദിവസങ്ങളിൽ ഞാൻ അടുത്തിടെ ഇറങ്ങിയ എതാനും സിനിമകൾ കാണുകയുണ്ടായി.അതിൽ 'വൈറസ് 'എന്ന സിനിമ ഈ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.അഷിക് അബു സംവിധാനം ചെയ്ത സിനിമയിൽ നമുക്കിന്നോളം അറിവില്ലാത്ത'നിപ' എന്ന അസുഖത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്.2018-ൽ കേരളത്തിൽ 19 പേരുടെ ജീവനെടുത്ത ഈ അസുഖത്തെ കുറിച്ചാണ് സിനിമയിൽ ഉടനീളം ആവിഷ്കരിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, സൗബിൻ സാഹിർ, പാർവതി, രേവതി, പൂർണ്ണിമ, ജോജോ ജോർജ്ജ്, ഇന്ദ്രജിത്ത്,ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു. നിപ എന്ന മാരക രോഗത്തിന്റെ തീവ്രതയും അതിനെ കേരളം നേരിട്ട രീതിയും ഈ സിനിമയിൽ സത്യസന്ധമായി ആവിഷ്കരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.


Abhiram B
8L എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം