എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം


സുന്ദരമായ ഈ  ലോകം ദൈവത്തിന്റെ  ദാനമാണ്.  നമുക്ക്  ജീവിക്കേണ്ടതെല്ലാം പരിസ്ഥിതിൽ  ഉണ്ട്.  സ്വസുക്കാനാവശ്യമായ വായുവും, ജലവും,  ഭക്ഷണവും പ്രകൃതിയിൽ നിന്നും  ലഭിക്കുന്നു. എത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യൻ പ്രകൃതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ചു മരങ്ങൾ നട്ടുപിടിപ്പിച്ചു,  ജലാശയങ്ങൾ മലിനമാകാതെ യും പരിപാലിക്കുക. അമിതമായ വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.                       ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതോടെ ഓക്സിജന് അളവ് കൂടുകയും അത് ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം അത് ചെയ്യേണ്ടത്.                   നമ്മുടെ വീടും പരിസരവും നമ്മൾ തന്നെ വൃത്തിയാക്കണം. നമ്മൾ പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ഒരുപാട് രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ പല പല മാർഗ്ഗങ്ങളിലൂടെ നമുക്ക് അത് നശിപ്പിക്കുവാൻ സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഓരോരുത്തർക്കും അസുഖങ്ങൾ ഇല്ലാതാവുകയും പരിസ്ഥിതി ശുചിത്വം ആകുകയും ചെയ്യുന്നു. പ്ലാസ്റ്റിക്കുകൾ മണ്ണിനടിയിൽ ആകുമ്പോൾ അത് കൃഷിയെ സാരമായി ബാധിക്കുന്നു.                       നമ്മളോരോരുത്തരും ഒന്നു മനസ്സുവെച്ചാൽ ശുചിത്വമുള്ള ഒരു പ്രകൃതിയെ വാർത്തെടുക്കാം. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ആ കടമ നമുക്ക് ഭംഗിയായി നിറവേറ്റാം.                     ആവണി.  എസ്

ആവണി. എസ്
6 B എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം