എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
  ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും  ചേർന്നതാണ് പരിസ്ഥിതി. അതായത് ഉറുമ്പു മുതൽ മനുഷ്യൻ വരെയും മരങ്ങളും സസ്യങ്ങളും ഷഡ്പദങ്ങളും ഉരഗങ്ങളും പാറയും മണ്ണും കല്ലും തുടങ്ങി എല്ലാം ഉൾപ്പെട്ടതാണ് ഇത്.ജലം ,മണ്ണ്,വായു തുടങ്ങിയവ പ്രകൃതിവിഭവങ്ങൾ മലിനമാകാതെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ കടമ.നാം ജീവിക്കുന്ന ഈ ചുറ്റുപാടുകൾ തന്നെയല്ലേ  യഥാർത്ഥത്തിൽ പരിസ്ഥിതി?എന്നാൽ ഇന്നു  ലോകം മുഴുവൻ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .ജീവനും വായുവും നൽകുന്ന മരങ്ങളെ നാം വെട്ടിമുറിച്ച് കൂറ്റൻ വീടുകളും ഫ്ളാറ്റുകയും പണിയുന്നു.പച്ചപ്പ്‌ നിറഞ്ഞ വയലേലകൾ നികത്തുന്നു.ജലാശങ്ങൾ മലിനീകരിക്കപ്പെട്ടുന്നു.പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നമ്മൾ ഏറെ പിന്നിലാണ്. ഇന്ന് നമ്മൾ വളരെ സ്വാർഥരാണ്‌.നമ്മുടെ വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയും പരിസ്ഥിതിയും അതിലെ ഘടകങ്ങളും എന്ന നാം ഒരു നിമിഷമെങ്കിലും ഒന്ന് ചിന്തിക്കണം.വരൾച്ച,വെള്ളപ്പൊക്കം  ,ഉരുൾപൊട്ടൽ,മാറാരോഗങ്ങൾ തുടങ്ങിയ വിപത്തുകൾ ആണ് നമ്മൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്.ഇതിനു കാരണം പരിസ്ഥിതിചൂഷണമാണ്.പ്ലാസ്റ്റിക്കുകൾ,മാലിന്യങ്ങൾ,ഇവ തിന്നു ജീവിക്കുന്ന മത്സ്യങ്ങളാണ് വീണ്ടും  രാസവസ്തുക്കൾ ചേർന്ന് നമുക്ക് മുന്നിൽ  എത്തുന്നത്.കീടനാശിനികൾ ചേർന്ന പഴങ്ങൾ,പച്ചക്കറികൾ,വിഷമയമായ വെള്ളം,വായു,മണ്ണ് എന്നിവ അടങ്ങിയ ഒരു അന്തരീക്ഷത്തിലാണ് നാമിന്ന് ജീവിക്കുന്നത്.തണലും ശുദ്ധവായുവും കുളിർമയും നൽകുന്ന കാവുകൾ നമ്മൾ കാത്ത്  സൂക്ഷിക്കുക .വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.പ്ലാസ്റ്റിക്കുകളും ജൈവമാലിന്യങ്ങളും,വെവ്വേറെ സംസ്കരിക്കുക ആഗോള താപനവും പരിസ്ഥിതി അസന്തുലനവും വളരെഉറെ വർധിക്കുന്നതിന് തടയുക എന്ന ലക്ഷ്യത്തോടെ 1974 മുതൽ ഓരോ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആയി നാം ആചരിക്കുന്നു.അതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ആകട്ടെ മുഖ്യം .
ആമിന മുഹമ്മദ് റാഫി
5 എ എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ) കുരക്കണ്ണി തിരുവനന്തപുരം വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം