സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
നമ്മുടെ പ്രകൃതിയെ നാം തന്നെ സംരക്ഷിക്കാൻ ചുമതല പെട്ടവരാണ്. വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ അസൂത്രണങ്ങളിലെ പിഴവും കൊണ്ടു നമ്മുടെ പരിസ്ഥിതി മലിനമായി ക്കൊണ്ടിരിക്കുകയാണ്. ഭൂമിയും ആകാശവും ജലവുമെല്ലാം മനുഷ്യൻ ഇത്തരത്തിൽ മലിനമാക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ഇതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണമാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷ പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന രാസവസ്തുക്കൾക്കുപുറമേ *65000*_തോളം_ രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട്. ഇതിൽ പലതും കാൻസർ മുതലായ മാരക രോഗങ്ങൾക്കു കാരണമാകുന്നു. ഇവ അന്തരീക്ഷ വായുവിലെ *CARBON DIOXIDE* _ന്റെ_ അളവ് *27%* വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ചൂട് ക്രമാതീതമായി കൂടുകയും ക്രമേണ ഇവ മഴയെ വിപരീതമായി സ്വാധീനിക്കുകയും ചെയുന്നു. അതുപോലെ എയർ കണ്ടീഷണറുകളും റെഫ്രിജറേറ്ററുകളും ഉല്പാദിപ്പിക്കുന്ന *CHLORO FLURO CARBON*_എന്ന_ രാസവസ്തു അപകടകരമായ വികരണങ്ങളിൽ നിന്നു നമ്മെ രക്ഷിക്കുന്ന കവചമായ ഓസോൺ പടലത്തിൽ വിള്ളൽ സൃഷ്ടിക്കുന്നു. ജീവൻ നില നിർത്തുന്നതിനു വായു എന്ന പോലെ തന്നെ ആവശ്യമാണ് വെള്ളവും. പ്രത്യേകിച്ചു ശുദ്ധ ജലം.വ്യവസായ ശാല കളിൽ നിന്നു പുറത്തു വിടുന്ന മലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു. ജലമലിനീകരണത്തിന്റെ തെളിവുകളാണ് ഗംഗയും യമുനയും ചാലിയാറും പെരിയാറും ഒക്കെ. ഇതു മൂലം വിശിഷ്ടമായ മത്സ്യ സമ്പത്തുകൾ ഇല്ലാതായി തുടങ്ങി.ജലം കെട്ടി കിടക്കുന്ന പ്രദേശങ്ങൾ നികത്തുകയും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതും ഭൂമിയുടെ ജലസംഭരണ ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. വനനശീകരണം ആണ് പരിസ്ഥിതിയെ നശിപ്പിക്കുന്ന മറ്റൊന്ന്.വന നശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. ആൾഡെസ് ഹെക്സലി പറഞ്ഞതു പോലെ attom ബോംബ് ഒരു നാഗരികത യെ നശിപ്പിക്കുന്നു, എന്നാൽ മണ്ണൊലിപ്പ് നാഗരികതയുടെ മാതൃത്വത്തെ നശിപ്പിക്കുന്നു.അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സംതുലനാവസ്ഥയെ തകർക്കുന്നു. ശബ്ദമലിനീകരണവും ഇന്ന് നാം അഭിമുഖീകരിക്കുന്ന മറ്റൊരു വിപത്താണ്. ഉച്ച ഭാഷിണിയും വാഹനങ്ങളും യന്ത്രങ്ങളും നമുക്ക് ചുറ്റും സദാ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു. കഠിനമായ ശബ്ദങ്ങൾ തലച്ചോറിന്റെ നേരായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.ഇതു കേൾവി തകരാറിൽ ആക്കുകയും ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചുറ്റുപാടിനെ സർവത്ര വിഷ മയവും അപകടവും ആകുംവിധം മനുഷ്യൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ തലമുറയെ മാത്രമല്ല ഭാവി തലമുറയേയും ഇതു കാർന്നു തിന്നുന്നു. വികസനത്തിലേക്കുള്ള കുതിപ്പിനിടയിലും മനുഷ്യൻ തന്റെ മരണത്തിലേക്കുള്ള വഴിയും തുറക്കുകയാണ്. പരിസര മലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ ഇന്ന് നിലവിലുണ്ട്. June 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ സംഘടനകളും വ്യക്തികളും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ വലിയൊരു അവബോധം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.ഇങ്ങനെ പ്രകൃതി സംരക്ഷണത്തിനായി ഉയർന്നു വന്നിരിക്കുന്ന പുതിയ സംരംഭങ്ങളോട് സഹകരിച്ചു കൊണ്ടു നമുക്ക് ലോകത്തെ സുസ്ഥിതിയിലേക്കു ഉയർത്തേണ്ടി ഇരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ