Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി , ശുചിത്വം, രോഗപ്രതിരോധം
ഡിസംബറിലെ ക്രിസ്തുമസിനെയും , പുതുവര്ഷത്തെയും വരവേൽക്കാൻ നമ്മൾ ഒരുങ്ങിയിരുന്നു . പക്ഷെ അതേസമയം ചൈനയിലെ വുഹാനിൽ എല്ലാം തകിടം മറിക്കാൻ ഒരു വൈറസ് പിറവി കൊണ്ടിരുന്നു. എത്ര പെട്ടന്നാണ് ഏവരേയും ആശങ്കയിലാഴ്ത്തി ഏതു പടർന്നു പിടിച്ചത് .
ജനുവരി മാസത്തിൽ ഏതു മറ്റു രാജ്യങ്ങളിലേക്കും പടരുന്നതായി കണ്ടെത്തി . ആദ്യം നമ്മൾ ഇതിനെ കാര്യമായി എടുത്തില്ല. മാർച്ചിൽ കേരളത്തിൽ പത്തനംതിട്ടയിലും പിന്നീട് കാസര്ഗോട്ടും എന്നുവേണ്ട സംസ്ഥാനത്താകെ ഈ വൈറസ് വന്നെത്തി .
കൊറോണ എന്ന് പേരുള്ള ഈ വൈറസ് ഒരുപാടു പേരുടെ ജീവനെടുത്തു. ഇന്ത്യ ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി . സാമൂഹിക അകലം പാലിക്കുന്നതിന്റെയും വ്യക്തി ശുചിത്വം കാത്തു സൂക്ഷിക്കുന്നതിന്റെയും ആവശ്യകതയും, പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതിന്റെയും, റോഡിൽ തുപ്പുന്നതിന്റെയും ദോഷവശങ്ങൾ വിവിധ മാധ്യമങ്ങൾ വഴി ജനങ്ങളെ ബോധവാന്മാരാക്കി.
പെട്ടന്നാണ് എല്ലാം മാറ്റി മറിച്ചു കൊണ്ട് പ്രധാനമന്ത്രി ഒരു ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് . എല്ലാവരും അത് അക്ഷരം പ്രതി അനുസരിച്ചു. പിന്നീട് വീണ്ടും 15 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. അത് മനുഷ്യരാശിക്ക് പുതിയ അനുഭവമായി. ലോക്ക് ഡൌൺ നീളുന്നതോടു കൂടി വീട്ടിൽ ഒതുങ്ങിക്കൂടിയ ഞാൻ സ്വാത്രന്ത്രത്തിന്റ മഹത്വം ശരിക്കും മനസ്സിലാക്കി.
റോഡിൽ ഇറങ്ങിയാൽ ആംബുലന്സിന്റെയും പോലീസ് വാഹനത്തിന്റെയും ബീക്കൺ ലൈറ്റുകൾ എന്നാലും പോലീസിനെയും ആരോഗ്യപ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല .
അടച്ചുപൂട്ടൽ വന്നതോട് കൂടി വാഹനങ്ങളുടെ കുറവും ഫാക്ടറിയിൽ നിന്നുള്ള പുകയും കുറഞ്ഞതോടെ ഓസോൺ പാളിക്കും ഇതു അനുഗ്രഹമായി. തെളിഞ്ഞ നദികളും ശുദ്ധമായ വായുവും പ്രകൃതിയുടെ ഉയർന്നെഴുനേൽപ്പിനെ സൂചിപ്പിക്കുന്നു. പക്ഷികളുടെ വീണ്ടും ഉയർന്ന മധുര നാദം പ്രകൃതിയിലേക്ക് നമ്മെ മടി വിളിക്കുന്ന്നു. പറമ്പിലെ വിവിധ കായ്കനികളുടെ സ്വാദ് നമ്മൾ രുചിച്ചുനോക്കാൻ തുടങ്ങിയിരിക്കുന്നു. ആരോഗ്യത്തെ പറ്റിയും അത് പാലിക്കപ്പെടേണ്ടതിന്റെആവശ്യകതയെ പറ്റിയും നമ്മൾ കുറച്ചെങ്കിലും ബോധവാന്മാരായിരിക്കുന്നു എന്ന് വേണം കരുതാൻ. കുടുംബബന്ധങ്ങൾ വീണ്ടും തളിർത്തു തുടങ്ങിയിരിക്കുന്നു . എന്ന മഹാമാരിക്കെതിരെഒരുമിച്ചു നിന്ന് നമുക്ക് പോരാടാം
|