സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/പുനർജ്ജനി

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (poem 7)
പുനർജ്ജനി


കിഴക്കൻ ചക്രവാളസീമയിൽ
ചെമ്മാനം പോലും മൂകമായി നിന്നു
രാക്കിളി തൻ കൂടണയാൻ പോലും
കൂട്ടാക്കാതെ ശോകഗാനം മീട്ടി
അരുവികളുടെ നീരൊഴുക്കിൻ
കളകളനാദം പോലും നേർത്തു
മാലോകർ വീടു വിട്ട് പുറത്തിറങ്ങാതെയായി
കൊറോണയെന്ന മഹാമാരിയിൽ
ലോകം വിറങ്ങലിച്ചു നിന്നു
മനുഷ്യമനസ്സുകളിൽ ഭീതിയുടെ
ഭയാശങ്കകൾ പടർന്നു
എങ്ങും ശ്‌മശാന മൂകത
മരണത്തിന്റെ കാലൊച്ചകൾ
മാത്രം നേർത്ത നൊമ്പരങ്ങളായ്
സ്വന്തം ജീവിതങ്ങൾ മാറ്റിവെച്ച്
മണ്ണിലിറങ്ങിയ ദൈവത്തിന്റെ മാലാഖമാർ
നമുക്കസാമാന്യ കരുത്തേകി
സ്വജീവനും സ്വജനങ്ങളെയും
ലോകത്തിനു സമർപ്പിച്ചു
ഭരണാധിപരും കാക്കിക്കുപ്പായക്കാരും
എന്നിട്ടും തീർന്നില്ല
കോവിടാം മഹാമാരി തൻ ദുരിതക്കാഴ്ച
എങ്കിലും ദൈവസ്പർശം
പതിഞ്ഞ മലയാളനാട്ടിൽ
കൊറോണ തലതാഴ്ത്തി നിന്നു

 

അഞ്ജന പി എസ്
8 ഡി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത