ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി
എന്റെ പരിസ്ഥിതി
നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ഉണ്ടാകുന്ന ഏതു പ്രശ്നവും നമ്മുടെ ജീവിതത്തെ തന്നെയാണ് ബാധിക്കുന്നത്.എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.പരിസ്ഥിതി മലിനീകരണത്തിനെതിരായി പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം.ഭൂമിയെ സുരക്ഷിതമായ ഒരു ആവാസകേന്ദ്രമായി മാറ്റേണ്ടത് നമ്മുടെ ആവശ്യമാണ്.നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ പിടിയിലാണ്.കൂടുതലാളുകൾ നഗരങ്ങളിൽ താമസിക്കുന്നതിനാൽ കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു.ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു.മനുഷ്യരാശിയെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗാണുക്കൾ ഉണ്ടാകുന്നു.എന്നാൽ സമൂഹത്തിന്റെ പുരോഗതിക്ക് വികസനം ആവശ്യമാണ്.ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിക്ക് ദോഷകരമായി മാറുന്നു. പരിസ്ഥിതിയിലെ പ്രതികൂലമായ മാറ്റങ്ങൾ മനിഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീക്ഷണിയാകുന്നു. ഭൂമിയിലെ ചൂടിന്റെ വർദ്ധന,കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ,ഉപയോഗശൂന്യമായ മരുഭുമികളുടെ വർദ്ധന,ശുദ്ധജല ക്ഷാമം,ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുനന്നുണ്ട്.ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ- ഡയോക്സൈഡിന്റെ വർദ്ധനയാണ്.അന്തരീക്ഷ താപനില വർദ്ധക്കുമ്പോൾ മഞ്ഞുമല ഉരുകി സമുദ്ര ജലനിരപ്പ് ഉയരുന്നു.വനവൽക്കരണം ഇതിനൊരു പരിഹാരമാണ്.വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും ഉറപ്പാക്കാനും വനങ്ങൾ പ്രയോജനപ്പെടുന്നു.വരൾച്ച,വനനശീകരണം, അനാരോഗ്യകരമായ ഭൂവിനിയോഗം തുടങ്ങിയവ നമ്മെ നാശത്തിലേക്കാണ് നയിക്കുന്നത്. ജലമലിനീകരണം,ഖരമാലിന്യത്തിന്റെ നിർമ്മാർജ്ജന പ്രശ്നങ്ങൾ,മണ്ണിടിച്ചിൽ,മണ്ണൊലിപ്പ്, അതിവൃഷ്ടി,വരൾച്ച,പുഴമണ്ണ് ഖനനം,വ്യവസായവൽക്കരണം മുലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വർണ്ണമഴ,ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ