ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/*പ്രതിരോധിക്കാം രോഗത്തെ*

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം രോഗത്തെ | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം രോഗത്തെ
                      ശാരീരികാരോഗ്യത്തിൻെറ ഭാഗമാണ് രോഗപ്രതിരോധം. അണുബാധകൾക്കും രോഗാണുക്കൾക്കും എതിരെ ചെറുത്തു നിൽക്കാനുള്ള ശാരീരിക സംവിധാനമാണ് രോഗ പ്രതിരോധം.മനുഷ്യ ശരീരത്തിൽ സങ്കീർണമായ ഒരു പ്രതിരോധ സംവിധാനമാണുള്ളത്. ഇതിൻെറ കുറവു മൂലം ബാക്ടീരിയ, വൈറസുകൾ തുടങ്ങിയവയിൽ നിന്നും നിരന്തരം രോഗം പിടിപെടുന്നു.
        നിശ്ചിതവയസുകളിലെടുക്കുന്ന പ്രതിരോധ കുത്തിവയ്പുകൾ മനുഷ്യൻെറ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

കൂടാതെ ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെയും നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, കാപ്സിക്കം തുടങ്ങിയവ കൂടാതെ ഇഞ്ചി,വെളുത്തുള്ളി തുടങ്ങിയവയ്ക്കും പ്രതിരോധശേഷി കൂട്ടാനാകും. ഭക്ഷണക്രമം പിന്തുടരുന്നതിനോടൊപ്പം തന്നെ നല്ല വ്യായാമവും ശരിയായ ഉറക്കവും ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.ദിവസവും മുപ്പത് മിനുട്ട് വ്യായമത്തിലേർപ്പെടുന്നത് ശരീരസുസ്ഥിതിക്ക് ഏറെ പ്രയോജനകരമാണ്. വെളുത്ത രക്താണുക്കളുടെ ഒരു വിഭാഗമായ ലിംഫോ സൈറ്റുകളാണ് രോഗ പ്രതിരോധ വ്യവസ്ഥയുടെ സജീവ ഘടകങ്ങൾ.

       അനാരോഗ്യകരമായ        ചില ജീവിതശൈലികൾ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും നമ്മെ രോഗത്തിനിരയാക്കുകയും ചെയ്യുന്നു.

അമിതമായ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ നമ്മുടെ പ്രതിരോധശേഷിക്ക് പ്രതികൂലമായി ബാധിക്കുന്നു.മാത്രമല്ല ധാരാളം പഞ്ചസാരയടങ്ങിയതും ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളുമടങ്ങാത്തതുമായ ഭക്ഷണ ശീലവും ക്രമേണ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു.അതുകൂടാതെ മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, വ്യയാമത്തിൻ്റെ അഭാവം ഇവയെല്ലാം രോഗപ്രതിരോധ സംവിധാനത്തിന് കോട്ടം വരുത്തുന്നവയാണ്.

അതിനാൽ തന്നെ ഫാസ്റ്റ്ഫുഡും അനാരോഗ്യകരമായ മറ്റു ശീലങ്ങളും വച്ചു പുലർത്തുന്ന ഈ തലമുറയെ ശക്തമായ പ്രതിരോധശേഷിയുള്ള, ആരോഗ്യമുള്ള ഒരു തലമുറയായി വാർത്തെടുക്കാൻ ഈ ലോക്ഡൗൺ കാലഘട്ടം സഹായിക്കട്ടെ... {{BoxBottom1

പേര്= പവിത്ര യു ക്ലാസ്സ്= 9A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ.എച്ച്. എസ്.അയിലം,തിരുവനന്തപുരം, ആറ്റിങ്ങൽ സ്കൂൾ കോഡ്= 42085 ഉപജില്ല= ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം തരം= ലേഖനം color= 4