മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/അപ്പുു എൻെറ ചങ്ങാതി
അപ്പുു എൻെറ ചങ്ങാതി
അപ്പുു എൻെറ ചങ്ങാതി എന്താ സുകു ഇത്ര വൈകിയേ? ഓ ഒന്നും പറയണ്ട രാമേട്ടാ കഷ്ടിച്ച് ഒരാഴ്ചയേ വിളവെടുപ്പിനുള്ളു അപ്പഴാ ആ രമേശൻ ഓരോ ഒടക്കും കൊണ്ടു വരുന്നേ. ഇന്നലെ എൻ്റെ കൂടെ മോൻ അച്ചുവും പാടത്ത് വന്നിരുന്നല്ലോ. അന്നേരാ അവൻ്റെ രണ്ട് കൂട്ടുകാര് അതിലേ വന്നത് . അവര് വർത്താനോം പറഞ്ഞിരിക്കെ ഞാൻ എന്നാ കളിക്കാൻ പോട്ടേന്നും പറഞ്ഞ് അച്ചു അവരുടെ കൂടെ പോയി. കഷ്ടകാലത്തിനാ പിള്ളേര് രമേശൻ്റെ മാവീന്ന് രണ്ട് മാങ്ങ പറിച്ചു അതിൻ്റെ പേരിലാ പുകില്. സുകു ഇത് പറഞ്ഞ് നിർത്തിയതും രാമേട്ടൻ 'ഓ അവനെന്ത് സാധനാ പിള്ളേര് രണ്ട് മാങ്ങ പറിച്ചതിനാണോ ഇത്രേം, കഷ്ടം തന്നെയാ അവൻ്റ കാര്യം ,ആ അത് കാര്യാക്കണ്ട നീ ചെല്ല് സുകു നേരം നല്ലോണം വൈകി. എന്നാ ശരി രാമേട്ടാ, രാമേട്ടനോട് യാത്ര പറഞ്ഞ് സുകു വീട്ടിലേക്ക് തിരിച്ചു. സുകു വീട്ടിലെത്തണ്ട താമസം,കണ്ടവൻ്റെ മാവിലെ മാങ്ങ പറിച്ചതിന് മകനേ നല്ലോണം ശകാരിച്ചു. അപ്പോൾ അവൻ പറഞ്ഞു , ഞങ്ങൾ മാങ്ങ പറിച്ചു അത് സത്യാ പക്ഷെ അതു ഞങ്ങൾക്കു വേണ്ടിയല്ല, അതീന്ന് ഒരു കഷണം പോലും ഞങ്ങൾ കഴിച്ചിട്ടില്ല. പിന്നെ അതാരാ കഴിച്ചത് ?സുകു അത്ഭുത്തോടെ ചോദിച്ചു. അച്ചു അച്ഛൻ്റെ ചോദ്യത്തിന് മറുപടി നൽകി, അയാളുടെ മകൻ തന്നെ, ഒരു പാവം കുട്ടി കഷ്ടിച്ച് ഏഴ് വയസ്സ് പ്രായമുള്ളവൻ. ഞങ്ങളതിലെ നടന്നു പോയപ്പോൾ ആരോ വിളിക്കുന്നത് കേട്ട് നോക്കിയതാ, അപ്പോഴാണ് പടിവാതിൽക്കൽ നിന്നു കൊണ്ടവൻ ഞങ്ങളോട് എന്തോ ആഗ്യം കാട്ടുന്നു. ആദ്യം ഞങ്ങൾക്കു മനസ്സിലായില്ല. പിന്നെയാ ഞങ്ങളോട് പോകല്ലേയെന്നാണ് ആഗ്യം കാട്ടിയതെന്ന് മനസ്സിലായത് അകത്തുനിന്ന് ആരേലും വരുന്നുണ്ടോന്ന് എത്തി നോക്കി കൊണ്ടവൻ ഓടി മതിലിനടുത്ത് വന്ന് ഞങ്ങളോട് ചേട്ടന്മാരേ എനിക്കൊരു മാങ്ങ പറിച്ചു തരുമോന്ന് ചോദിച്ചു അവൻ്റെ മുഖത്തെ നിഷ്കളങ്കതയും ഭയവും കണ്ട് മാങ്ങ പറിച്ചു കൊടുത്ത ശേഷം ഞങ്ങളവനോട് ചോദിച്ചു, നിനക്കെന്താ നിൻ്റെ അച്ഛനോട് മാങ്ങ പിറിച്ചു തരാൻ പറഞ്ഞുടെ നിങ്ങട മാവല്ലേ?. അതിന് അവൻ്റെ മറുപടി അത് ആരേയും നൊമ്പരപ്പെടുത്തുന്നതാണ് .തികച്ചും നിസ്സഹായാവസ്ഥ.അച്ഛൻ മാങ്ങ പറിക്കുമത്രേ പക്ഷെ അവനു കൊടുക്കില്ല അച്ഛനും അമ്മയും അനുജത്തിയും കൂടി കഴിക്കും.എല്ലാറ്റിലും ഇതു തന്നെയാണവസ്ഥ അവരുടെ ബാക്കി ഭക്ഷണമാണവന് നൽകുക. ഒരു കാര്യവുമില്ലാതെ അവനെ അടിക്കുകയും ശകാരിക്കുകയും ചെയ്യും.കൂടാതെ പാവത്തിനെ കൊണ്ട് എടുത്താ പൊങ്ങാത്ത ജോലികളാ ചെയ്യിപ്പിക്കുന്നത്. പറഞ്ഞു നിർത്തിയ അച്ചുവിന് ഒരു സംശയമുണ്ടായി അവനത് അച്ഛനോട് ചോദിച്ചു, എന്താ അച്ഛാ അവർ അങ്ങനെ? സ്വന്തം മകനോട് അൽപ്പം പോലും സ്നേഹമില്ലാതെ? മകൻ്റെ ചോദ്യം കേട്ട സുകു ഒന്നു പതറിയാണുത്തരം പറഞ്ഞത് , മോനെ അത് .. അച്ഛൻ അവൻ്റെയാ പക്ഷെ അമ്മ അത് അവൻ്റെതല്ല.പിന്നെ? അച്ചുവിന് കേൾക്കാൻ ആകാംക്ഷ കുടി.സുകു തുടർന്നു, അവൻ്റെ അമ്മ അവന് ഒരു വയസ്സുള്ളപ്പോൾ മരിച്ചു അല്ല കൊന്നു ,ആരാണെന്നോ അവൻ്റെ അച്ഛൻ തന്നെ. അയാൾക്ക് മറ്റൊരു പെണ്ണുമായി അടുപ്പമുണ്ടായിരുന്നു അവളെ കെട്ടാനായി അവനാ പാവത്തിനെ കൊന്നു. എന്തോ ഭാഗ്യം ആ കുത്തിനെ അവനൊന്നും ചെയ്തില്ല. അപ്പോൾ അയാളാ ചേച്ചിയെ കൊന്നത് തെളിയിക്കപ്പെട്ടില്ലെ അച്ഛാ? അച്ചു ചോദിച്ചു. ഇല്ല മോനെ അയാൾ തൻ്റെ പണവും സ്വാധീനവും കൊണ്ട് രക്ഷപ്പെട്ടു, സുകു മറുപടി നൽകി. ഇതു കേട്ടു നിന്ന സുകുവിൻ്റെ ഭാര്യ പറഞ്ഞു മഹാപാപി അവനൊന്നും ഏഴ് ജന്മം ജനിച്ചാൽ അതിൻ്റെ പാപക്കറ തീരില്ല. അച്ചു സുകുവിനോട് ചോദിച്ചു അച്ഛാ നമുക്കാ കുഞ്ഞിനെ ഇവിടേക്ക് കൂട്ടിയാലോ. നിനക്കെന്തിൻ്റ കേടാ അച്ചു നീ ചുമ്മാ വേണ്ടാത്ത വയ്യാവേലിയൊന്നും തലേകെട്ടിവയ്ക്കണ്ട. ചെല്ല് കിടന്നുറങ്ങ്. അന്നു രാത്രി അച്ചു തീരെ ഉറങ്ങിയില്ല. പിറ്റേന്നു രാവിലെ തന്നെ അവൻ ആ കുഞ്ഞിൻ്റെ വീട്ടിൽ പോയി. അവിടെ എത്തിയ അവൻ ആ വീട്ടുമുറ്റത്തൊരു ആൾക്കൂട്ടം കണ്ടു. അവൻ അവിടേക്ക് വേഗം ചെന്നു. ആ പടിവാതിൽ കടന്ന അവൻ ആ ദൃശ്യം കണ്ടു. അവനെ വേദനിപ്പിക്കുന്ന തളർത്തുന്ന ആ ദൃശ്യം നിഷ്കളങ്ക ഭാവത്തോടു കൂടിയ അവൻ്റെ അപ്പുവിൻ്റെ വെള്ളപുതപ്പിച്ച കിടപ്പ് എന്നന്നേയ്ക്കുമായുള്ള അവൻ്റെ കിടപ്പ് ഒരിക്കലും അവസാനിക്കാത്ത ഉറക്കം, അപ്പോഴും അവൻ്റെ അച്ഛൻ്റെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീരുറ്റിയില്ല. അവസാനമായൊരു മുത്തം ആ കുഞ്ഞിൻ്റെ മുഖത്ത് കൊടുക്കണമെന്ന ആഗ്രഹവുമായി അച്ചു അവൻ്റെ അടുത്തേക്കു നീങ്ങി.ഒരു മുത്തും കൊടുത്ത് സങ്കടം സഹിക്കവയ്യാതെ അവനാ മതിൽ കെട്ടിന്മേൽ ഇരുന്നു. അന്നു മുതൽ അച്ചുവിൻ്റെ മനസ്സിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ഒരു ഉയർന്ന കുറ്റാന്വേഷകനോ പോലീസോ ആവണം, ആ കുഞ്ഞിൻ്റെ നേരെ അല്ല അവൻ്റെ അപ്പുവിൻ്റെ നേരെ, അവനെ കൊല്ലാൻ മുതിർന്ന കൈകൾ കണ്ടെത്തണം എന്നൊന്നു മാത്രം. അതിനായവൻ പ്രയത്നിച്ചു. അവന് ഉറപ്പായിരുന്നു അപ്പുവിൻ്റെ അച്ഛൻ തന്നെയാണ് കൊലയാളി എന്ന് . എന്നാൽ ഇപ്പോൾ തനിക്കത് തെളിയിക്കാനാവില്ലെന്ന് അവന് അറിയാമായിരുന്നു . അത് തിരിച്ചറിഞ്ഞാണവൻ അവൻ്റെ ലക്ഷ്യപ്രാപ്തിക്കായി പരിശ്രമം ചെയ്തത്. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. അവൻ അവൻ്റെ സ്വപ്നം സാക്ഷാത്കരിച്ചു , ഒരു ഉയർന്ന കുറ്റാന്വേഷകനായി. അപ്പുവിൻെറ കേസ് അവൻ പുനരന്വേഷിച്ചു. അവൻ്റെ ഊഹം ശരിയായിരുന്നു. അപ്പുവിൻ്റെ അച്ഛനാണ് കൊലയാളി അത് തെളിഞ്ഞു. ആ പ്രവൃത്തി അപ്പുവിൻ്റെ ആത്മശാന്തിക്കുവേണ്ടി ചെയ്യുന്ന ഏറ്റവും വലിയ കർമ്മമായി അച്ചു കണക്കാക്കി. അതു തെളിയിച്ചതിനെ തുടർന്ന് അച്ചുവിനെ പൗരസമിതി അവാർഡ് നൽകി ആദരിച്ചു. ആ വേദിയിൽ അവൻ ഇങ്ങനെ പറഞ്ഞു:
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ