സ്ക്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/അഭിവാദ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School for the blind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അഭിവാദ്യങ്ങൾ | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഭിവാദ്യങ്ങൾ

അഭിവാദ്യം അഭിവാദ്യം അഭിവാദ്യം
ആരോഗ്യപ്രവർത്തകർക്കെന്നെന്നും അഭിവാദ്യങ്ങൾ

മറക്കില്ല,‍ ഞങ്ങൾ മറക്കില്ല, ഈ ചെയ്തതൊന്നും
ജീവിതാവസാനം വരെ ഞങ്ങൾ മറക്കില്ല.

മഴയെന്നും, വെയിലെന്നും
രാവെന്നും, പകലെന്നുമില്ലാതെ
വിശ്രമമില്ലാതെ ഞങ്ങൾക്കായി
പ്രവർത്തിച്ചതിന് നന്ദി ചൊല്ലുന്നു

സ്വകുടുംബത്തേക്കാളും ഞങ്ങൾക്കു
മുൻഗണനയേകിയ
ആരോഗ്യ പ്രവർത്തകർക്കഭിവാദ്യങ്ങൾ.

കൊറോണയെന്ന മഹാമാരിയെ
തടുക്കാൻ ശക്തി തന്ന നിങ്ങൾക്കേ-
വർക്കും കോടിയഭിവാദ്യങ്ങൾ

ആശുപത്രികിടക്കയിൽ അടുത്ത ബന്ധു-
ക്കളിൽ നിന്നുപോലും അകന്നു-
കഴിഞ്ഞ ഞങ്ങളെ സ്നേഹത്തോടെ
ചേർത്തണച്ച നിങ്ങൾക്കു നന്ദി.

കൊറോണയെന്ന മഹാമാരിയിൽ നിന്നും
നമ്മെ പ്രതിരോധിക്കാൻ വിശ്രമമില്ലാതെ
പ്രവർത്തിച്ച പോലീസ് സേനാംഗങ്ങൾക്കും
ശതകോടി അഭിവാദ്യങ്ങൾ.

അശ്വനി എൻ കിണി
5 A സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവ , ആലുവ , എറണാകുുളം
ആലുവ ഉപജില്ല
എറണാകുുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത