ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/മാറുന്ന ലോകം
മാറുന്ന ലോകം
ഒരു രാഷ്ട്രത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് ആ രാജ്യത്തെ തലമുറയാണ് . പ്രത്യേകച്ച് ഇന്ത്യപോലൊരു വികസ്വരരാജ്യത്തിനു വികസിതരാജ്യമായി മാറാൻ തീർച്ചയായും ശക്തമായ സമ്പദ് വ്യവസ്ഥയും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന പ്രബുദ്ധരായ ജനങ്ങളുമാണെന്നു ഈ കൊറോണക്കാലത് നമ്മൾ മനസിലാക്കുന്നു. എന്നാൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചോദ്യമെന്തെന്നാൽ നമ്മ്മുടെ തലമുറ ശരിയായ രീതിയിലാണോ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാകുന്നത് എന്നതാണ്. ഭീകരവാദവും വർഗീയ വിദ്വേഷവും, രാജ്യങ്ങൾ തമ്മിൽ യുദ്ധവും പകർച്ചവ്യാധികളും കൊടുമ്പിരി കൊള്ളുമ്പോൾ പ്രധാനവിഷയമാണ് ആൾക്കാരുടെ അനുസരണ ഇല്ലായ്മ. ഒരു തരത്തിൽ പറഞ്ഞാൽ എനിക്ക് എന്റെ കാര്യം മാത്രം ബാക്കിയുള്ളവയൊന്നും എന്നെ ബാധിക്കുന്നതല്ല എന്നാ സ്വാർത്ഥത. ഈ നിഷേധാത്മക നിലപാട് മൂലം എരിഞ്ഞടങ്ങുന്നത് ഒരു തലമുറയുടെ ഒരു കൂട്ടം സ്വപ്നങ്ങളാണ് നമ്മളിപ്പോൾ കണ്ടു ഈ ലോക്‌ഡോൺ മൂലം നിരവധി ജനങ്ങളാണ് പട്ടിണി മൂലം വലഞ്ഞത് നമ്മുടെ സർക്കാരിന്റെ നിരവധി കർമ്മ പരിപാടികളിലൂടെയാണ് ഇവ തരണം ചെയ്യാനായത് നമ്മുടെ ജീവിതം വളരെ വിലയേറിയതാണ്. മനുഷ്യന് ജൻമം ഒന്നേയുള്ളൂ . അതു നന്മകൾ നിറഞ്ഞതാവട്ടെ . പുരാതന കാലം മുതല്‌ക്കെ തന്നെ മനുഷ്യൻ സമൂഹജീവിയാണ്. അവൻ തന്റെ ചുറ്റുപാടിനെ കുറിച്ച് ഉപേക്ഷാഭാവം കാണിക്കു ന്നില്ല. അവൻ എപ്പോഴും തന്റെ നാടിനെകുറിച്ചും അന്യനാടുകളെ കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നു. സമൂഹത്തിലും ലോകത്തിലും നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്കു നേരെ കണ്ണടക്കാൻ കഴിയില്ല . എന്നാ പ്രാർഥനയോടെ, നല്ലൊരു നാളേക്ക് വേണ്ടി എല്ലാ സഹായസഹകരണങ്ങളും നമ്മളാകുന്ന മനുഷ്യർക്ക് ചെയ്യാൻ കഴിയട്ടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ