എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/ഒരുമയോടെ എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24249 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/ഒരുമയോടെ എന്റെ നാട് | ഒരുമയോടെ എന്റെ നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയോടെ എന്റെ നാട്

എങ്ങും സൗന്ദര്യം വിളങ്ങി നിൽക്കുമെൻ നാടും
നഗരവും തോടും പുഴകളും
നീർച്ചാലുകളും മലിനമോ കൂട്ടരേ
നമ്മുടെ ദുഷ്ട പ്രവർത്തികളാൽ
നമ്മളാൽ നാം സ്വയം വലിച്ചെറിയപ്പെടും
മാലിന്യ കൂമ്പാരങ്ങൾ നാറിടുന്നു
ശുചിത്വവുമില്ല ശുചിയില്ല കൂട്ടരേ,
നാം മറക്കുന്നുവോ നാടിനെയും....
ശുദ്ധജലമില്ല, കാറ്റില്ല എവിടെയും-
പാറിനടക്കുന്ന പൂമ്പാറ്റകളുമില്ല
ശ്വസിക്കാനോ വിഷ വായു എങ്ങും ലഭിക്കുന്നു
പല പല രോഗങ്ങൾ വന്നു ചേർന്നു
കൂട്ടരേ ഒത്തൊരുമിച്ചീടാം നമ്മുടെ നാടിനായ്
ശുചിയാക്കാൻ നമ്മുടെ നാടും വീടും
ഒഴിവാക്കാ അസുഖവും രോഗങ്ങളും
ആരോഗ്യത്തോടെ വസിക്കാം ഈ ഭൂമിയിൽ
എന്നെന്നും ആനന്ദത്തോടെ വസിച്ചീടാം ഏവർക്കും.........

ശ്രീഹിത കെ
3 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത