ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
ലോകത്തെ കാർന്നു തിന്നുന്ന കൊറോണ എന്ന മഹാമാരി........ എന്റെ മനസ്സിനെ നടുക്കിയ പ്രതിഭാസം ആണ് 2019-20 ൽ നടന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ് ബാധ. ഇതിന്റെ മറ്റൊരു പേരാണ് covid 19. ഈ ഭീകരന്റെ ജന്മസ്ഥലം ചൈനയിലെ വുഹാൻ എന്ന പട്ടണം ആണ്. ഇതുവരെ ലോകത്തിലെ 193 രാജ്യത്ത് ഇവൻ എത്തി.ഇതിനെത്തുടർന്ന് നമ്മുടെ പ്രധാനമന്ത്രി മാർച്ച് 24 മുതൽ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഈ കുഞ്ഞൻ വൈറസ് ഇന്നുവരെ നമ്മുടെ രാജ്യത്തെ 444 ഉം ലോകത്തിലെ 143858 ഉം ജീവൻ കവർന്നെടുത്തു മറ്റൊരു സുപ്രധാന കാര്യം ഈ വൈറസിന് മരുന്നോ വാക്‌സിനോ ഇല്ല എന്നുള്ളതാണ്. അതിനാൽ കുറച്ചു പ്രതിരോധ നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, സോപ്പോ സാനിട്ടയ്‌സറോ ഉപയോഗിച്ച് കൈകൾ ശുചിയാക്കുക, വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക എന്നിവയാണ് ഇവ. ഇതെല്ലാം പാലിച്ചു് വിഷു ഈസ്റ്റർ ദിവസങ്ങൾ കടന്നു പോയി. വാർത്തകളിൽ കൊറോണ എന്ന പേര് മാത്രം. എന്നാൽ ഇതിനേക്കാൾ വേഗത്തിൽ പരക്കുന്നത് വ്യാജ വാർത്തകളാണ്. ഇവയെ സൂക്ഷിക്കേണ്ടതാണ്. കൊറോണയ്ക്കെതിരെ ഏറ്റവും നന്നായി പൊരുതുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിൽ തന്നെ കേരളത്തിന്റെ പ്രവർത്തനങ്ങൾ അഭിമാനിക്കാവുന്നതാണ്. ഈ രോഗത്തിൽ നിന്നും മുക്തമാവുന്ന ഒരു ദിവസത്തിനായി ലോകം കാത്തിരിക്കുന്നു. ഒപ്പം ഞാനും.
സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം