എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധശേഷി അഥവാ രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി അത് നമുക്ക് ഉണ്ടാവണമെങ്കിൽ നമ്മൾ ആദ്യം ശുചിത്വം പാലിച്ചിരിക്കണം. ശുചിത്വം എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക . സാധാരണയായുള്ള പനി, ചുമ, ജലദോഷം എന്നാ ചെറിയ അസുഖങ്ങൾ പോലും പകർച്ചവ്യാധി ആണെന്ന് അറിയാൻ ആദ്യം തന്നെ വൈദ്യസഹായം തേടുക. അല്ലെങ്കിൽ മറ്റുള്ളവരോട് അകലം പാലിച്ച് ഇടപഴകുകയും ശുചിത്വം പാലിക്കുകയും ചെയ്യുക. പകർച്ചവ്യാധികൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ പകരും അത് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ നമ്മൾ കൈകാലുകൾ വൃത്തിയാക്കുകയും മറ്റ് ആളുകളിൽനിന്ന് അകലം പാലിക്കുകയും വേണം. പിന്നെ പുറമേയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ചെരുപ്പ് ധരിക്കുകയും പൊതുസ്ഥലത്ത് തുപ്പുകയും ചെയ്യരുത്. നാം ഇത്രതന്നെ ചെയ്താൽ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾക്ക് കഴിയും. രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി നമ്മുടെ ശരീരത്തിന് ഉണ്ടാവണം. അതിനുവേണ്ടി മത്സ്യം, പാൽ, മാംസം, മുട്ട എന്നിവ കഴിച്ചിരിക്കണം. രോഗത്തെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് ഈ ഭക്ഷണ പദാർത്ഥങ്ങളും വളരെ ആവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശുചിത്വം തന്നെയാണ്. ഒരു രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ എടുക്കുന്ന മുൻകരുതലുകൾ ഇതൊക്കെയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ