കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/നാം നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOROMDSAUPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം നമ്മുടെ പരിസ്ഥിതി

പ്രകൃതിയുടെ വരദാനമാണ് ഭൂമി. കാടും മലയും മരങ്ങളും നദികളും നിറ‍ഞ്ഞ അത്ഭുതങ്ങളുടെയും അറിവിന്റെയും അനുഭവങ്ങളുടെയും സന്നിവേഷമാണ് പരിസ്ഥിതി.

പണ്ടു കാലത്ത് ജനങ്ങൾ പ്രകൃതിയോട് ഇണങ്ങിച്ചേർന്നവരായിരുന്നു. വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന പഴവർഗ്ഗങ്ങളും നദിയിൽ നിന്ന് ലഭിക്കുന്ന ജലവുമാണ് ഇവരുടെ പ്രധാന ഭക്ഷണം. മരങ്ങളിൽ നിന്ന് ലഭിക്കുന്ന ശുദ്ധവായുവും തണലും അന്നത്തെ മനുഷ്യർ ആശ്രയിച്ചിരുന്നു. പണ്ടുകാലത്തെ മനുഷ്യരുടെ പ്രധാന ജേലി കൃഷിയായിരുന്നു. അതിൽ നിന്ന് ശുദ്ധമായ പച്ചക്കറികൾ അവർക്ക് ലഭിക്കാൻ തുടങ്ങി.

ഇന്നത്തെ കാലത്തെ മനുഷ്യന്റെ ചില ഇടപെടലുകൾ നമ്മുടെ പരിസ്ഥിതിയെ ഒട്ടാകെ നശിപ്പിക്കാനിടയാക്കുന്നുണ്ട്. ഒാരോ സമയത്തും മനുഷ്യർ തന്റെ ആവശ്യങ്ങൾക്കായി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നുണ്ട്. ഇപ്പോൾ എല്ലായിടത്തും മരങ്ങളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരികയാണ്. മരങ്ങൾ ഇല്ലാതായാൽ മരങ്ങളിൽ നിന്നുണ്ടാകുന്ന ശുദ്ധവായു നഷ്ടപ്പെടും. ഇത് പലപല രോഗങ്ങൾക്കും ഇടയാക്കുന്നു. മണൽ വാരി പുഴയെ നശിപ്പിച്ചും, പാടം നികത്തിയും, കുന്നിടിച്ചും, മാലിന്യ കൂമ്പാരങ്ങൾ കൂട്ടിയും മനുഷ്യർ ഇന്ന് പരിസ്ഥിതിയെ ഇല്ലാതാക്കുകയാണ്. ഇന്ന് കൃഷിസ്ഥലങ്ങൾക്ക് പകരം ഫ്ലാറ്റുകളും കെട്ടിടങ്ങളുമാണ്. ശുദ്ധമായ പച്ചക്കറികൾക്ക് പകരം പല പല രാജ്യങ്ങളിൽ നിന്നും കീടനാശിനികളും രാസവസ്തുക്കളും ചേർത്ത ആഹാരമാണ് എല്ലാവരും കഴിക്കുന്നത്. അതുപോലെ ധാരാളം പ്രശ്നങ്ങളും പരിസ്ഥിതി നേരിടുന്നുണ്ട്. ശബ്ദ മലിനീകരണം, വായുമലിനീകരണം, ജലമലിനീകരണം എന്നിവയാണവ. വാഹനങ്ങളുടെ വർധനവുമൂലം ശബ്ദമലിനീകരണം കൂടുന്നു. അതുപോലെ തന്നെ വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ശബ്ദം പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതു കൂടാതെ ഇത് മനുഷ്യന്റെ ആരോഗ്യപ്രശ്നത്തിനും കാരണമാകന്നു. ആഘോഷവേളയിലുണ്ടാകുന്ന വെടിമരുന്ന് പ്രയോഗം ശബ്ദമലിനീകരണത്തിന് കാരണമാകുന്നു.

ഇങ്ങനെ ഉണ്ടാകുന്ന ശബ്ദമലിനീകരണം പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. അതിനു വേണ്ടി നമ്മൾ ഒാരോരുത്തരും ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക. അതുപോലെ തന്നെ രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന വെടിമരുന്നുകളുടെ ഉപയോഗം ആഘോഷവേളകളിൽ പരമാവധി കുറയ്ക്കുക.

അതു കൂടാതെ വാഹനങ്ങളിൽ നിന്നുള്ള പുക വായു മലിനീകരണത്തിന് ഒരു ഉദാഹരണമാണ്. വാഹനങ്ങളിൽ നിന്ന് പുക ഉണ്ടാകുമ്പോൾ അത് അന്തരീക്ഷത്തിൽ പോയി ഒാസോൺ പാളിക്ക് ക്ഷതമേൽക്കാൻ ഇടയാക്കുന്നു. ഒാസോൺ പാളിക്ക് ക്ഷതമേൽക്കുമ്പോൾ സൂര്യനിൽ നിന്ന് വരുന്ന അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കുന്നു. ഇത് ഭൂമിയിൽ ജീവിക്കുന്ന ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുപോലെ തന്നെ ഫാക്ടറികളിൽ നിന്നുണ്ടാകുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നു.

ഇങ്ങനെയുണ്ടാകുന്ന വായു മലിനീകരണം തടയാൻ വേണ്ടി ഫാക്ടറികളിൽ നിന്നുണ്ടാകുന്ന പുക, വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുക എന്നിവ കുറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതുവഴി പുക കുറയ്ക്കാൻ നമുക്ക് സാധിക്കും.

വസ്ത്രങ്ങൾ കഴുകാനും, കുളിക്കാനും, വാഹനങ്ങൾ കഴുകാനും മനുഷ്യർ ഇപ്പോൾ ജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ പ്രശ്നങ്ങൾ മൂലമാണ് നദികളിലേയും മറ്റും ജലം മലിനമാകുന്നത്. ഇത്തരം കാരണങ്ങൾ കൊണ്ടാണ് പരിസ്ഥിതിക്ക് പ്രളയം, വെള്ളപ്പൊക്കം മുതലായ പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരുന്നത്.

ശ്രീലക്ഷ്മി
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം