എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ (ശരീരം ) നിന്നും സുര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരി ആകാറുണ്ട്.ജലദോഷം, ചുമ, തുമ്മൽ , തൊണ്ട വേദന എന്നിവയെല്ലാം പ്രാഥമിക രോഗ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ പ്രകടമാകാത്ത വ്യക്തികളിൽ പോലും രോഗം ഉള്ളതായി ഇപ്പോൾ കണ്ടെത്തുന്നു. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം, ഹൃദയസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിച്ചേക്കാം. ഈ രോഗം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. മറ്റു പല രോഗങ്ങൾ ഉള്ളവരിൽ അതിന്റെ തീവ്രത വർദ്ധിപ്പിക്കാൻ ഈ രോഗം കാരണമാകുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്ക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.             

രോഗ പ്രതിരോധ മാർഗ്ഗങ്ങൾ: 👉🏻 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണു മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാനായി മൂക്കും വായും തൂവാല ഉപയോഗിച്ച്‌ മറയ്ക്കുക. 👉🏻 അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ധരിക്കുക. 👉🏻 ഒരിക്കൽ ഉപയോഗിച്ച ടിഷു ഉപേക്ഷിക്കുക. 👉🏻 വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കുക. 👉🏻 ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. 👉🏻 തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. 👉🏻 ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകുക. 👉🏻 ജലദോഷവും ചുമയും ഉള്ള ഒരാളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. 👉🏻 വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കവും കുറച്ചു നാളത്തേക്ക് ഒഴിവാക്കുക. നമ്മുടെ ജീവൻ അപഹരിക്കുന്ന ഈ കൊറോണ വൈറസ് ലോകത്തു നിന്നുതന്നെ തുടച്ചുനീക്കുവാൻ നമുക്കേവർക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.