15:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പശ | color= 4 }} <center> <poem> ഒട്ടിയിരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒട്ടിയിരിക്കുന്നവയോടാണത്രേ
കൊറോണയ്ക്ക് പ്രണയം
ശരീരങ്ങൾക്കിടയിൽ
ഫെവിക്കോൾ തേക്കരുതെന്ന്
മുന്നറിയിപ്പ്
എന്നാൽ
മനസ്സുകൾ തമ്മിൽ തൊട്ടു
കെട്ടിപ്പിടിച്ചു
ചുംബിച്ചു
"പ്രണയത്തിനും ജാഗ്രത "
ദൂരം മറന്നോടാൻ ഇനി
ഗ്യാരണ്ടിയില്ലാത്ത
കഞ്ഞിപ്പശ തന്നെ
ശരണം