ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മാനവരാശിക്ക് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമായി മാറിയിരിക്കുകയാണ് ഈ കാലഘട്ടത്തിൽ ശുചിത്വം എന്നത്. അതിലേറെ പ്രധാനപ്പെട്ടതാണ് ആരോഗ്യ ശുചിത്വം എന്നത്. അതിൽ വരുന്ന മുഖ്യ ഘടകങ്ങളാണ് വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിവ.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ശുചിത്വശീലങ്ങൾ ഉണ്ട്. അത് കൃത്യമായി പാലിച്ചാൽ ഇപ്പോൾ ലോകമെമ്പാടും പടർന്നുപിടിക്കുന്ന കൊറോണ പോലുള്ള പകർച്ചവ്യാധികളെയും പലവിധ രോഗങ്ങളെയും നല്ലൊരു ശതമാനം നമുക്ക് ഒഴിവാക്കാൻ സാധിക്കും. ഇപ്പോഴത്തെ സാഹചര്യവുമായി കണക്കാക്കുമ്പോൾ എല്ലാവരും ഒരു പരിധിവരെ വ്യക്തിശുചിത്വം പാലിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. കൊറോണാ വൈറസിനെ വ്യാപിക്കാൻ അനുവദിക്കാതിരിക്കാൻ നമ്മുടെ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങളിൽ ഒന്നാമത്തേത് തന്നെ വ്യക്തിശുചിത്വം ആണ്. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക്കോ തൂവാലയോ ഉപയോഗിക്കുക, ആൾക്കൂട്ടങ്ങളിൽ നിശ്ചിത അകലം പാലിക്കുക എന്നിവയാണ് അതിൽ പ്രധാനം.ഈ മാർഗ്ഗ നിർദേശങ്ങൾ പാലിച്ച് പോകുന്നതുകൊണ്ട് കേരളത്തിൽ ഒരു പരിധിവരെ രോഗം പടരുന്നത് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രധാനമാണ് ഗൃഹ ശുചിത്വവും പരിസര ശുചിത്വവും.നമ്മുടെ ഗൃഹവും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് അത് നാം നിർബന്ധമായും നിറവേറ്റണം.മേൽപ്പറഞ്ഞ മൂന്ന് ശുചിത്വശീലങ്ങൾ കൊണ്ട് നമുക്ക് നമ്മെ തന്നെയും നമ്മുടെ പരിസരത്തെ തന്നെയും നമ്മുടെ നാടിനെ തന്നെയും കൊറോണ പോലുള്ള മഹാമാരിയിൽ നിന്നും രക്ഷിക്കുന്നതിന് നമുക്ക് കൂട്ടായപ്രവർത്തനം നടത്താം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം