സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായ്
നല്ലൊരു നാളെയ്ക്കായ്
ഇന്ന് ലോകം മുഴുവൻ കോവിഡ് -19 എന്ന മഹാമാരി തീർത്ത ചങ്ങലകൾക്കുള്ളിലാണ് മനുഷ്യന്റെ നഗ്നനേത്രങ്ങൾകൊണ്ട് കണാൻ പോലും സാധിക്കാത്ത കൊറോണ എന്ന വൈറസ് മാനവ ജീവിതത്തെ വലിയൊരു പ്രതിസന്ധിയിലേക്കാണ് കൊണ്ട് എത്തിച്ചിരിക്കുന്നത്.മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തിന് മനുഷ്യനാൽ സാധ്യമായ പ്രതിരോധം വളർത്തിയെടുക്കുക എന്ന ഒരു ഉപാധിയാണ് ഇതുവരെ ഉള്ളത്.ഇന്നുതന്നെയല്ല എക്കാലവും രോഗപ്രതിരോധശേഷിയുള്ള ഏതു മഹാമാരിയേയും കീഴടക്കി പോരുന്നു. എന്തു രോഗം വന്നാലും അതോർത്ത് ഭയപ്പെടുന്നില്ലെങ്കിൽ രോഗം വഷളാകാതെയിരിക്കും.അതുകൊണ്ടാണ് മനശക്തി കൊണ്ട് രോഗത്തെ ചെറുക്കാം എന്ന് പറയുന്നത്.കേരളീയജനത രോഗമേതെന്നും അത് മൂർഛി ച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതമെന്തെന്നും തിരിച്ചറിയുന്നു.ഇക്കാരണത്താൽ വികസിതരാഷ്ട്രങ്ങൾപോലും കേരളീയ ജനതയെ മാതൃകയായി സ്വീകരിക്കുന്നു.ആധുനിക സൗകര്യങ്ങൾ കൂടുന്തോറും മനുഷ്യന്റെ ജീവിതരീതികൾക്കും എളുപ്പത്തിൽ വ്യതിയാനം സംഭവിക്കുന്നു.പണ്ടത്തെ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ തലമുറ കഠിനമായി അധ്വാനം ചെയ്യുകയോ ശാസ്ത്രീയമായ വ്യായാമമുറകൾ അനുഷ്ഠിക്കുകയോ ചെയ്യുന്നില്ല.ചിട്ടയില്ലാത്ത ആഹാരക്രമവും കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗവും രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും മനുഷ്യനിലെ രോഗപ്രതിരോധശേഷിയെ നശിപ്പിക്കുകയും ചെയ്യുന്നു.കോവിഡ്19 എന്ന രോഗത്തിന്റെ പിടിയിലായിരിക്കുന്ന ഈ അവസരത്തിൽ നാം സ്വീകരിച്ച പ്രതിരോധമുറകൾ ഇനിയും തുടർന്ന്പോകേണ്ടതുണ്ട്.കൊറോണ വ്യാപനം തടയുന്നതിനായി ഭരണാധിപന്മാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിലിരുന്നും സാമൂഹ്യ അകലം പാലിച്ചും ഈ രോഗവ്യാപനത്തെ പ്രതിരോധിച്ച് തോല്പിക്കാം.വ്യക്‌തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. എല്ലാത്തിനുമുപരി മനശക്തിയാർജ്ജിച്ചെടുക്കണം,അപ്പോൾ ആളുകൾക്ക് രോഗമോ വിരളം ചികിത്സയും വേണ്ടാ.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉത്തമം അതു വരാതെ പ്രതിരോധിച്ച് നിർത്തുന്നതാണ് .അങ്ങനെയെങ്കിൽ മരുന്നിനും ആശുപത്രിവാസത്തിനും ചെലവാക്കേണ്ടിവരുന്ന തുക പോഷക മൂല്യമുള്ള ഭക്ഷണത്തിനു വേണ്ടി വിനിയോഗിക്കാമല്ലോ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ