ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/മരണക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Olluzhavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണക്കുറിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണക്കുറിപ്പ്

വളരെയധികം പ്രതീക്ഷയോടെയാണ് ഞാൻ ചൈനയിൽ നിന്നുവന്ന ജോസ് ചേട്ടന്റെ കൂടെ നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ വന്നിറങ്ങിയത്. ചൈനയിലെ കളികളെല്ലാം മാറ്റി, ഇനി ഇന്ത്യയിൽ, ഈ കേരളത്തിൽ ഒന്ന് കളിച്ച് വിളയാടാം. ഞാൻ അകമേ ഊറി ചിരിച്ചു. വിമാനത്താവളത്തിൽ ചെക്ക് ചെയ്തവർക്ക് ഞാൻ പണികൊടുത്തു. ടാക്സി കാറിൽ കയറി ജോസുചേട്ടൻ തുമ്മിയപ്പോൾ ടാക്സികാരനും ഞാൻ പണികൊടുത്തു. വന്നവഴി ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലുളളവർക്കും ഞാൻ പണികൊടുത്തു. എന്റെ വ്യാപനം വിചാരിച്ചതിലും കൂടുതൽ വേഗത്തിൽ കേരളത്തിൽ ഞാൻ നടത്തി. ജോസുചേട്ടൻ വീട്ടിൽ വന്നപ്പോൾ കൈകൊടുത്തവർക്കും, കെട്ടിപ്പിടിച്ചവർക്കും, മുത്തം കൊടുത്തവർക്കും ഞാൻ പണികൊടുത്തു. അങ്ങനെ ലോകം മുഴുവൻ ഞെട്ടിച്ചു നിർത്തി. അപ്പോൾ ആണ് അത് സംഭവിച്ചത്. ഗവൺമെന്റ് ഓർഡർ ഇട്ടു. ഇവിടെ ആൾക്കാർ മുഖാവരണം ധരിക്കാൻ തുടങ്ങി. സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകഴുകാൻ തുടങ്ങി. സാമൂഹിക അകലം പാലിക്കാൻ തുടങ്ങി. ലോക്ക് ‍‍ഡൗൺ വന്നതെടെ ഞാൻ ശരിക്കും വലഞ്ഞു. ആരിലേക്കും പടരാനാവാതെ നിലനിൽപ്പില്ലാതെ ഞാൻ പകർന്നുകൊടുത്ത എന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണു. ഒടുവിൽ ഞാനും നിലനിൽപ്പില്ലാതെ മണ്ണിലേക്ക്. എത്രയോ രാജ്യങ്ങൾ വിറപ്പിച്ചഎന്നെ 5 പൈസപോലും ചിലവില്ലാതെ ഈ കൊച്ചു സംസ്ഥാനം എന്നെ കൊന്നു കളഞ്ഞിരിക്കുന്നു. ഇനി ഞാൻ മടങ്ങുന്നു....... നിലനിൽപ്പില്ലാതെ.....പിടിച്ചുനിൽക്കാനാവാതെ..... എന്ന് വിങ്ങലോടെ, കൊറോണ

ലിയ സാജൻ
10 D ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ