ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/ഒന്നായ് നീങ്ങാം....കൊറോണയെ ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43408 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായ് നീങ്ങാം....കൊറോണയെ ഓടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് നീങ്ങാം....കൊറോണയെ ഓടിക്കാം

കോവിഡ് --19 എന്ന മഹാമാരി  ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്.ഇൗ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ്.കൊറോണ എന്ന വൈറസ് പരത്തുന്ന ഇൗ ജലദോഷപ്പനി മൂന്നു മാസം കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു.കൊവിഡ് --19 രോഗത്തിന്റെ മരണനിരക്ക് കുറവാണെങ്കിലും ഇത് വളരെപ്പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കുന്നു എന്നതാണ് പേടിപ്പെടുത്തുന്നത്.ഇൗ രോഗം ബാധിച്ച ഒരാൾക്ക് അയ്യായിരത്തോളം പേരെ രോഗികൾ ആക്കാൻ കഴിയുമത്രേ.കൊവിഡ് -- 19 രോഗത്തിന് മരുന്നോ പ്രതിരോധ മരുന്നോ ഇത് വരെ കണ്ടുപിടിച്ചിട്ടില്ല എന്ന ത് കൊണ്ട് തന്നെ രോഗം പടരാനുളള സാധ്യതകൾ ഇല്ലാതാക്കുകയാണ് വേണ്ടത്. "രോഗം വന്ന് ചികിത്സിക്കുന്നത് രോഗം വരാതെ സൂക്ഷിക്കുക" എന്ന മൊഴി നമുക്ക് ഓർമയിൽ വെക്കാം.

ഇൗ രോഗത്തെ ചെറുക്കാൻ ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിച്ച് നമുക്കൊന്നായി നീങ്ങാം.എന്നാലും ഇൗ രോഗം ലോകത്ത് നിന്നും പൂർണമായും അപ്രത്യക്ഷമാകുന്നതുവരെ നമ്മൾ സ്കൂളിൽ പോകുമ്പോഴും പഠിക്കുമ്പോഴും മറ്റ്‌ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.നമ്മൾ ഉപയോഗിക്കുന്ന സ്കെയിൽ, പെൻസിൽ, കുപ്പിവെള്ളം, തൂവാല,ബുക്ക് തുടങ്ങി ഒന്നും കൂട്ടുകാരുമായി പങ്ക് വയ്ക്കരുത്.ബെഞ്ചിൽ അകലം പാലിച്ച് ഇരിക്കണം.കളിക്കുമ്പോഴും അകലം പാലിക്കാൻ ശ്രദ്ധിക്കണം .ശരീര സ്പർശമില്ലാത്ത കളികൾ മാത്രം മതി നമുക്ക്. പനി, ജലദോഷം,തൊണ്ടവേദന തുടങ്ങിയ രോഗങ്ങൾ ഉള്ള കൂട്ടുകാർ രോഗം ഭേദമാകുന്നതു വരെ വീട്ടിൽ തന്നെ വിശ്രമിക്കുക. ഇടവേളകളിൽ കൂട്ടം കൂടാതിരിക്കാൻ ശ്രദ്ധിക്കാം. കൈകൾ ഇടക്കിടെ വൃത്തിയാക്കാം.ഇങ്ങനെയൊക്കെ ശ്രദ്ധിച്ച് കോറോണയെ നമുക്ക് തുരത്തിയോടിക്കാം.മരണനിരക്ക് കുറഞ്ഞ രോഗമായതിനാൽ ശ്രദ്ധയും പ്രതിരോധവും കൊണ്ട് തന്നെ കൊറോണ അകന്നു പോകും

.

നമുക്ക് അകലാം.... കൊറോണയെഅകറ്റാം.

ഫൈസിയ ഫാത്തിമ
3B ഗവ,എൽ.പി.എസ്.കന്യാകുുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം