ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/പ്രകൃതിയാണമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aslamvengara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാണമ്മ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയാണമ്മ

വടക്കൻ മലയിലെ പടുകൂറ്റൻ ആൽമരമാണ് പക്ഷികളുടെ ഇഷ്ട വാസസാലം. ആകാശം നീളെ വളർന്നു നിൽക്കുന്ന ആൽമരമാണ് വനത്തിലെ ഏറ്റവും പ്രായം കൂടിയ മരം. ശാഖകൾ ചുറ്റിലും പടർത്തി നിൽക്കുന്ന ആൽ തന്നെയാണ് വലുപ്പത്തിന്റെ കാര്യത്തിൽ ഒന്നാമൻ. കള്ളിമുള്ളുകളും, പാറക്കല്ലുകളും, അട്ടകളും നിറഞ്ഞ പ്രദേശമായതുകൊണ്ട് അവിടെയ്ക്ക് ആരുംതന്നെ വരാറില്ല. ഇന്നുവരെ വന്നിട്ടുമില്ല. സന്ധ്യയായാൽ സംഗീത പെരുമഴയാണ് ആൽമരത്തിലും പരിസരത്തും.തീറ്റ തേടിപ്പോയ പക്ഷികൾ കൂടണയാൻ തീരിച്ചേത്തുന്ന സമയം. കാക്ക, കുയിൽ, തത്ത, പ്രാവ്, കുരുവി, പരുന്ത്, മൂങ്ങ, നത്ത്, എന്നിങ്ങനെ ചെറുപ്രാണികൾ അടക്കമുള്ള പക്ഷികൾ.ഈ കൂട്ടത്തിന്റെ നേതാവാണ് കഴുകൻ.


ഒരിക്കൽ എല്ലാവരും തീറ്റ കഴിഞ്ഞ് ഉറങ്ങുന്ന സമയത്ത് കാവൽകാരനായ മൂങ്ങ ആ കാഴ്ച കണ്ടു. ആൽമരത്തിന്റെ അടുത്തായി ആരോക്കെയോ ഒരിടത്ത് കാടുവെട്ടി തീയിടുന്നു. കാട്ടു തീയാകുമെന്നു കരുതിയ മൂങ്ങ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത് മനുഷ്യരെയാണ്. ആദ്യം മൂങ്ങ കരുതിയത് കാട്ടുമനുഷ്യർ ആകുമെന്നാണ്. അവരാണെങ്കിൽ തീയണച്ചിട്ടെ പോകൂ. അവർ കാടിന്റെ മകളാണ്.കാടിനെ തന്റെ ജീവനുതുല്യം സ്നേഹിക്കുന്നവർ. എന്നാൽ അത് കാട്ടുമനുഷ്യരായിരുന്നില്ല.നാട്ടുമനുഷ്യർ തന്നെയായിരുന്നു. ഇവർ കാടിന്റെ ശത്രുക്കളാണ്, കാടിന്റെ കൊലയാളികൾ. കാവൽക്കാരനായ മൂങ്ങ ഈ വിവരം ചൂടോടെ നേതാവായ കഴുകനെ അറിയിച്ചു.കഴുകന്മാവൻ എല്ലാവരോടുമായി പറഞ്ഞു. "കാടിന്റെ കൊലയാളികൾ കാടിനു തീയിട്ടിരിക്കുന്നു. നമ്മളെ നശിപ്പിക്കാൻ കാടിനെ കൊലാൻ അവർ എത്തി " ഈ വാർത്ത കേട്ട പക്ഷികൾ വാവിട്ട് കരഞ്ഞു. അൽപസമയത്തിനകം പക്ഷികളും മൃഗങ്ങളും ആൽമരത്തിന്റെ ചുവട്ടിൽ ഒത്തുകൂടി ദൈവത്തോടു പ്രാർത്ഥിക്കാൻ തുടങ്ങി. ഏറെ സമയത്തിനകം തീയിട്ട മനുഷ്യരുടെ കൂട്ട കരച്ചിൽ കേട്ട് പക്ഷിമൃഗാതികൾ പരിഭ്രാന്തരായി നിൽക്കുന്ന സമയത്ത് മഴ പെയ്യാൻമഴയോ അല്ല. ഇടിവെട്ടി നല്ല പേമാരി തന്നെ. കഴുകന്മാവനും കൂട്ടരും മഴ പെയ്ത അത്യാഹ്ലാദത്തിൽ പാട്ടു പാടി നൃത്തം വച്ചു. അന്നു മുതൽ പക്ഷികൾക്ക് തീറ്റത്തേടി പോകാനും സമാധാനമായി ഉറങ്ങാനും സാധിച്ചു. എന്നും എല്ലാ നാശനഷ്ടങ്ങൾക്കും കാരണം മനുഷ്യരുടെ തീരാത്ത അത്യാഗ്രഹങ്ങൾ തന്നെയാണ്.




നിരഞ്ജന
8 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ