15:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thalappuzha15001(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തിരികെ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലകളിടിഞ്ഞൂ, കുുന്നുമിടീഞ്ഞൂ
പുഴവെള്ളം വീടോളമോടിയെത്തീ
പഴമക്കാർ ഒരുമിച്ച് നീട്ടിചൊല്ലി
കലികാലം അല്ലാതെ എന്ത് ചൊല്ലാൻ.....
മഞ്ഞും, തണുപ്പും ഒഴിഞ്ഞു വീണ്ടും
കൊടുമുടി കൂടിയും തീ പടർന്നു.
പഴമക്കാർ ഒരുമിച്ച് നീട്ടിചൊല്ലി
കലികാലം അല്ലാതെ എന്ത് ചൊല്ലാൻ.....
തുരുതുരാ കീടങ്ങൾ പെരുകി വിണ്ടും
ഓരോ പ്രദേശം കരണ്ട് തീർക്കാൻ
പഴമക്കാർ വീണ്ടും തിമിർത്ത് പാടി
മാറില്ല നാം ഒന്നും മാറ്റിയില്ല.
മലകളും, കുന്നും ഊർന്ന് ഇറങ്ങി
വീടും കുടിൽകളും ഒഴുക്കിലായി
പുതിയ പാഠങ്ങൾ നാം ഉരുവിടുന്നു.
നാമൊന്ന് പ്രകൃതിയും ഒന്നേയൊന്ന് .
കൈ കോർത്ത് വീണ്ടും തിരിച്ച് നേടാം
ഒരുമിച്ചു നിന്നാൽ ഒഴുക്കുപോലെ
മതമല്ലാ ജാതിയും നിറവുമൊന്നും
മനുഷ്യത്വത്തേക്കാൾ വലുതൊന്നുമല്ല
പ്രളയവും, വേനലും തന്ന സ്നേഹം
പ്രകൃതിയും കണ്ട് പുളകം പൂണ്ടു.