Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം
ഏകദേശം അറുപത് വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് കൊറോണ വൈറസ് . ആദ്യ കാലത്ത് വളരെ സാധാരണപനിയുടെ രൂപത്തിൽ ആയിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആൻറിവൈറസ് മരുന്നുകളോ കൊറോണ ബാധക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല . ആളുകളെ കാർന്നു തിന്നുന്ന പുതിയ ഒരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ട് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നു.
വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.
അതുകൊണ്ട് തന്നെ സൂനോട്ടീക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
മനുഷ്യർ ഉൾപ്പെടെ ഉള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെല്പുള്ളതാണ് കൊറോണ വൈറസുകൾ. ചൈനയിൽ മാത്രമായി മൂവായിരത്തിൽ അധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നൂറ്റമ്പതിൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതികരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്.
പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്.
പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ.
ആശുപത്രികളോ രോഗികളുമായോ ഇടപഴകി കഴിഞ്ഞശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടത്തീട്ടില്ല എന്നതുകൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.
കൃത്യമായി ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടക്കിക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക, പുറത്ത് ഇറങ്ങുമ്പോഴെലാം മാസ്ക് ധരിക്കുക, പൊതുസ്ഥലത്ത് തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതുശുചിമുറികൾ ഉപയോഗിക്കുന്നത് കുറക്കുക, അത്യാവശ്യങ്ങൾക്കല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, വല്യ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക, കൂട്ടം കൂടാൻ ഉള്ള സാഹചര്യങ്ങൾ പരമാവധി കുറക്കുക. തുടങ്ങിയവ എല്ലാം നമ്മുടെ ശീലങ്ങൾ ആക്കി മാറ്റണം. പ്രായം ആയവരും പ്രതിരോധശേഷി കുറഞ്ഞവരും ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കണം.
അകലം പാലിക്കൽ, കൈകഴുകൽ, സാനിറ്റൈസെറിന്റെ ഉപയോഗം എന്നിവ ജീവിതശൈലി ആക്കണം.
{BoxBottom1
|
പേര്= ആർജിത്ത്. ജി
|
ക്ലാസ്സ്= 2
|
പദ്ധതി= അക്ഷരവൃക്ഷം
|
വർഷം=2020
|
സ്കൂൾ= ജി.ജെ.ബി.സ്കൂൾ പാലപ്പുറം.
|
സ്കൂൾ കോഡ്= 20241
|
ഉപജില്ല= ഒറ്റപ്പാലം
|
ജില്ല= പാലക്കാട്
|
തരം= ലേഖനം
|
color= 2
}}
|