ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
എന്താണ് പരിസ്ഥിതി? ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഇത് ദോഷകരം ആകുന്നു. എല്ലാവിധത്തിലുള്ള ജന്തു ജീവജാലങ്ങളും സസ്യങ്ങളും അടങ്ങുന്നതാണ് നമ്മുടെ പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ്. പരസ്പരാശ്രയത്വത്തിലൂടെയാണ് ജീവിവർഗ്ഗവും സസ്യവർഗ്ഗവും പുലരുന്നത്. എന്നാൽ ഇന്ന്, നാം ഈ കാണുന്ന പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്. ആ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്. പരിസ്ഥിതിയെ നാം സംരക്ഷിക്കണം എങ്കിൽ നമുക്ക് പ്രകൃതിയുമായി ഒരു ആത്മബന്ധം ഉണ്ടായിരിക്കണം. വായുവും, വെള്ളവും, വെളിച്ചവും, മണ്ണും, നമുക്ക് വേണ്ടുന്നതെല്ലാം നമ്മുടെ ചുറ്റിലുമുണ്ട്. എന്നാൽ ആധുനിക മനുഷ്യർ ഇവയൊക്കെയും ചൂഷണം ചെയ്തു. പ്രകൃതിയെ ദുരിതത്തിലാഴ്ത്തി. പരിസ്ഥിതിയിൽ മാറ്റങ്ങൾ വരുത്തി ഇതിന്റെ ഫലമായി വെള്ളപ്പൊക്കവും, സുനാമിയും, കൊടുങ്കാറ്റും, മലയിടിച്ചിലും മനുഷ്യൻ അഭിമുഖീകരിക്കേണ്ടിവന്നു. മാത്രവുമല്ല മനുഷ്യൻ പ്രകൃതിയെ മലിനീകരണത്തിനു വിധേയമാക്കുകയും ചെയ്തു. ക്രമാതീതമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്, കീടനാശിനി പ്രയോഗങ്ങൾ, വലിയ വ്യവസായശാലകൾ പുറംതള്ളുന്ന വിഷവാതകങ്ങൾ, എന്തിന് ഒരു എൻഡോസൾഫാൻ വിതച്ച വിപത്തിനെ നാം നേരിൽ കണ്ടവരല്ലേ. ഒന്നു മനസ്സിലാക്കുക... നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടവർ നാം തന്നെയാണ്. വരും തലമുറയ്ക്കെങ്കിലും പ്രകൃതിയുടെ നന്മ ആസ്വദിക്കാൻ കഴിയണമെങ്കിൽ നാമിന്നെ പ്രയത്നിക്കണം, അതിനായി നമുക്ക് വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കാം, പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതെയിരിക്കാം, കീടനാശിനി പ്രയോഗങ്ങൾ വേണ്ട എന്ന് വയ്ക്കാം. നമ്മുടെ പ്രകൃതി നമ്മുടേത് മാത്രമല്ല, അത് വരും തലമുറയ്ക്ക് കൂടിയുള്ളതാണെന്ന് മറക്കാതെയിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ