തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും അമ്മയും
ഉണ്ണിക്കുട്ടനും അമ്മയും ഒരു ദിവസം കിടക്കയിൽ ഉറക്കച്ചടവോടെ കിടന്ന ഉണ്ണിയുടെ ചെവിയിൽ ഒരു മൂളൽ. ശല്യം സഹിക്കാൻ വയ്യാതെ അവൻ തിരിഞ്ഞു. അവന്റെ വലതു കവിളിൽ എന്തോ കുത്തുന്നത് പോലെ. കണ്ണുമടച്ച് ഒരടി കൊടുത്തു. അതൊരു കൊതുക് ആയിരുന്നു. അങ്ങനെ അവൻ എഴുന്നേറ്റു അമ്മയുടെ അരികിലേക്ക് പോയി. അപ്പോൾ അമ്മ മുറ്റം അടിച്ചു വാരുകയായിരുന്നു "മോനേ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് ചൂടാറും മുന്നേ പ്രാതൽ കഴിക്ക്". അമ്മ വിളിച്ചു പറഞ്ഞു. അവൻ പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് പ്രാതൽ ചൂടോടെ കഴിച്ച് മുറ്റ ത്തേക്ക് ഓടി. "അമ്മേ രാവിലെ എന്റെ മുഖത്ത് ഒരു കൊതുക് കടിച്ചു" ഉണ്ണി പറഞ്ഞു. "മോനേ അത് തടയാൻ നമ്മുടെ വീടും പരിസരവും എന്നും ശുചിയാക്കിയാൽ മതി. പ്ലാസ്റ്റിക് മാലിന്യങ്ങളും ചിരട്ടകളും മറ്റും ചുറ്റുപാടും അലക്ഷ്യമായി വലിച്ചെറിയാതെ ഇരിക്കണം. അല്ലെങ്കിൽ ഇതിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ അതിൽ മുട്ടയിടും. അങ്ങനെ നമുക്ക് രോഗം പടരുകയും ചെയ്യും". അമ്മ പറഞ്ഞു ഉണ്ണി അത് ശ്രദ്ധയോടെ കേട്ടു. അവൻ അമ്മയോടൊപ്പം പരിസരം ശുചിയാക്കാൻ ഇറങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങളും ചിരട്ടകളും അവൻ ശ്രദ്ധയോടെ എടുത്തുമാറ്റി. ശേഷം വെള്ളം കുടിക്കാൻ പോയ അവനെ അമ്മ തടഞ്ഞു. "കൈ കഴുകാതെ കുടിക്കരുത് മോനേ.... രോഗം വരും " ഉണ്ണി രണ്ട് കൈയും വൃത്തിയായി കഴുകി. ഉണ്ണിയും കൂട്ടുകാരൻ രഘുവും പറമ്പിൽ കളിക്കാൻ പോയി. അൽപസമയത്തിനുശേഷം അമ്മ വിളിച്ചു... "മോനെ വാ ഊൺ കഴിക്കണ്ടേ" അമ്മയുടെ വിളി കേട്ടതും ഉണ്ണി ഓടി കൈകഴുകി മേശയ് ക്കരികിൽ ഇരുന്നു. ഉണ്ണി "പറഞ്ഞു മീൻ വറുത്തു തരുമോ അമ്മേ"? .അമ്മ പറഞ്ഞു "അതെല്ലാം നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ് അതെല്ലാം മിതമായ രീതിയിലേ കഴിക്കാവൂ ഇതുപോലുള്ളവ നമ്മുടെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുകയും ഇതുമൂലം രോഗം വരാനുള്ള സാധ്യത കൂടുകയും ചെയ്യും". ഊൺ കഴിച്ചശേഷം ഉണ്ണി അമ്മയുടെ മടിയിൽ കിടന്നു മയങ്ങി....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ