എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം



നാം കണ്ടു നടുങ്ങി
നാടു കണ്ടു നടുങ്ങി
ജീവനുകൾ പൊഴിച്ച പ്രളയത്തെക്കണ്ട് നടുങ്ങി
കാടും മേടും പുഴയും മലയും നടുങ്ങി

പച്ചയായ മനുഷ്യജീവനെ പൊഴിച്ച
പ്രളയത്തെ കണ്ടുനിന്നവർ പൊഴിച്ചതും പലതുള്ളികൾ

ജീവന്റെ സ്പന്ദനങ്ങൾ നിലച്ച
ജനങ്ങളോ ജാതിഭേദമന്യേയായ്
ജീവിച്ചവർ തന്റെ അന്ത്യമറിഞ്ഞില്ല

സാഹസത്തിൽ ഉഴലുന്ന ജീവിതങ്ങൾക്ക്
സ്വാന്ത്വനവുമായ് എത്തിയവരുടെ
സ്നേഹം കണ്ടവർ നമ്മൾ

കണ്ടുനിന്ന കണ്ണീർത്തടങ്ങൾ വറ്റി
കണ്ടൊന്നാശ്വസിക്കാൻ പോലും പറ്റാത്തയീ
കാലത്ത് ഇനിയെങ്കിലും കനിയേണം
കാവലാളായി വരേണം ഈ പ്രപഞ്ചം


അനന്തകൃഷ്ണൻ
10 B എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത