എടത്തുംകര എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഈ മഹാമാരിയെ
പ്രതിരോധിക്കാം ഈ മഹാമാരിയെ
ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസിന്റെ വ്യാപനം മൂലം നിരവധിദുരന്തങ്ങൾ ഉണ്ടാകുന്ന ഈ സാഹചര്യത്തിൽ ശുചിത്വ ബോധത്തിന്റെ ആവശ്യകത ഏറെ വലുതാണ്. ശുചിത്വ ക്കുറവ് ആണ് വൈറസ് ബാധ പെട്ടന്ന് ഏൽക്കാനുള്ള സാഹചര്യം ത്വരിതപ്പെടുത്തുന്നത് .അതിന് വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും അനിവാര്യമാണ്. നമ്മൾ കേരളീയർ ശുചിത്വത്തിന് പണ്ടുമുതലേ മുൻഗണന നൽകുന്നവരായത് കൊണ്ട്, നാം ഒന്നുകൂടി പരിശ്രമിച്ചാൽ ഈ ദൗത്യം നമുക്ക് വിജയത്തിലേക്ക് നയിക്കാം..അതിന് അനാവശ്യ യാത്രകൾ ഒഴിവാക്കി വൃത്തിയോടെ നമ്മുടെ കുടുംബാംഗങ്ങൾക്കൊപ്പം സ്വന്തം വീട്ടിൽ കഴിയുക. സാമൂഹിക അകലം പാലിക്കുക. പരിസ്ഥിതി യോടുള്ള മനുഷ്യന്റെ ഭീകരമായ ചൂഷണങ്ങൾ ആണ് ഇത്തരം വിപത്തുകളുടെ വരവിന് പ്രധാന കാരണം എന്നതാണ് സത്യം .ഈ സത്യം മനസ്സിലാക്കി ഭാവി തലമുറയുടെ സുരക്ഷയെയും കൂടി കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളിലെങ്കിലും പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് "ലോക മഹാമാരിയെ പ്രതിരോധിക്കാം നമുക്ക് "
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം