ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി
നാം അധിവസിക്കുന്നത് നിറയെ പ്രത്യേകതകളുള്ള ഭൂമിയിലാണ് . ഭൂപ്രകൃതിയും സസ്യലതാദികളും പക്ഷിമൃഗാദികളും ഉൾപ്പെട്ട ആവാസവ്യവസ്ഥയാണ് പരിസ്ഥിതി. പരിസ്ഥിതി പ്രശ്നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിക്കാൻ കാത്തുനിൽക്കാതെ വിദ്യാർത്ഥി ജീവിതം മുതൽ പ്രകൃതിസംരക്ഷണ ബോധമുള്ള ഒരു യുവ തലമുറയെ നാം വാർത്തെടുക്കണം. നമ്മുടെ വീടും പറമ്പും, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം , സഹവസിക്കുന്ന ജനങ്ങൾ , വസിക്കുന്ന പ്രദേശം,ഉപയോഗിക്കുന്ന വാഹനം, കടൽ ,കായൽ , പുഴകൾ , പർവതങ്ങൾ , കാടുകൾ തുടങ്ങിയ സമൂഹം ഒന്നിച്ചനുഭവിക്കുന്ന എല്ലാം പരിസ്ഥിതിയുടെ ഭാഗമാണ്. ലോകം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ സവിശേഷതകൾ ഏറെയുണ്ട്. സാക്ഷരത, ആരോഗ്യം,വൃത്തി എന്നിവയുടെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ് . സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിക്കാതെ നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ടകാര്യമാണ്. അതിനാൽ നമ്മൾ ദിവസവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ഉപയോഗിക്കുന്ന മാസ്‌ക്കുകൾ ,കൈയ്യുറകൾ , തൂവാലകൾ മുതലായവ വലിച്ചെറിയാതെ നശിപ്പിച്ച് കളയുക. ചിരട്ടകൾ, ഉപയോഗശൂന്യമായ ടയറുകൾ, മുട്ടത്തോടുകൾ ഇവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക. പ്ലാസ്റ്റിക് സാധനങ്ങൾ അതാത് സംഭരണികളിൽ ശേഖരിച്ച് അതുമായി ബന്ധപ്പെട്ട പ്രവർത്തകരെ ഏൽപ്പിക്കുക, ആഴ്ചയിൽ ഒരിക്കൽ മഞ്ഞൾ വെള്ളത്തിൽ കലക്കി വീടിനു ചുറ്റും തളിച്ചാൽ ആ പരിസരം അണുവിമുക്തമാകും കൂടാതെ പച്ചക്കറി പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗശൂന്യമായ സാധനങ്ങൾ വലിച്ചെറിയാതെ കംപോസ്റ് ആക്കുക. പിന്നീടത് നമുക്ക് വളമായി ഉപയോഗിക്കാവുന്നതാണ്.കുടിവെള്ള സ്രോതസുകൾ ഇടയ്ക്കിടെ ബ്ലീച് ചെയ്തത് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയെല്ലാം നാം പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതൽ നമ്മൾ ഓരോ വർഷവും ജൂൺ 5 നു പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം