സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി :-
പരിസ്ഥിതി
ഞാൻ രാവിലെ തന്നെ വീട്ടിനടുത്തുള്ള ഒരു കുന്നിൻ ചരുവിലെ മുകളിൽ വെറുതെ നോക്കിയപ്പോൾ, ആ കുന്നിൻ മുകളിൽ നിന്ന് ആരോ എന്നെ വിളിക്കുന്ന പോലെ തോന്നി. അപ്പോൾ ഞാൻ അങ്ങോട്ട് നടന്നു. എന്റെ മുമ്പിൽ കൂടി ഒരു പൂമ്പാറ്റ പറന്നു ചെന്ന് ഒരു പൂവിൽ ഇരുന്നു. ഞാൻ നോക്കിയപ്പോൾ മഞ്ഞുമൂടിയ പ്രകൃതി. ആ മഞ്ഞു മൂടിയതിനിടയിൽ കൂടി സൂര്യ കിരണങ്ങൾ എന്നെ തലോടി. ഒരു തണുത്ത ഇളം കാറ്റ് എന്നെ തലോടി കൊണ്ട് പോയി. ആ തലോടലിൽ എനിക്ക് എന്തെന്നില്ലാത്ത ഒരു സുഖവും അനുഭൂതിയും ഉണ്ടായി. ഞാൻ അങ്ങനെ നിൽകുമ്പോൾ കുന്നിറങ്ങി ഒരാൾ വന്നു ചവറുകൾ ഉപേക്ഷിച്ചു പോകാൻ ശ്രമിക്കുന്നു. അവിടെ നിന്നും ദുർഗന്ധം വമിക്കുന്നു. അവിടെ ഈച്ചകളും, കാക്കകളും, പട്ടികളും വന്നു കൂടുന്നു. നല്ല ഭംഗിയുള്ള ശലഭങ്ങൾ അകന്നു പോകുന്നു. എന്റെ മനസ്സിൽ തോന്നിയത് ഇത്രയും പ്രായം ആയ മനുഷ്യനു ബുദ്ധി ഇല്ലാതെ പോയല്ലോ. ഇന്ന് നമ്മൾ കൂട്ടിൽ അടച്ച കിളികളെ പോലെ ലോക്‌ഡോണിൽ ആയിട്ടും മനുഷ്യൻ നല്ലത് ചിന്തിക്കാതെ ചെയ്താൽ നമ്മൾ പ്രകൃതിയെ നശ്ശിപ്പിക്കുകയല്ലേ. ഇതൊക്ക ചെയ്തിട്ട് അദ്ദേഹം ഒന്നും അറിയാത്ത പോലെ നിൽക്കുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു, എന്റെ വിളികേട്ട് അദ്ദേഹം പരുങ്ങി പരുങ്ങി നിന്നു. ഞാൻ എന്റെ ശബ്ദം ഉയർത്തി ചോദിച്ചു. താങ്കളെ പോലുള്ള വിവരവും വിദ്യാഭാസവും ഉള്ള ആൾക്കാർ ഇങ്ങനെ അമ്മ ആകുന്ന പ്രകൃതിയെ നശിപ്പിച്ചു കളഞ്ഞാൽ ഇവിടെ രോഗവും വൈറസുകളും പകരില്ലേ. എങ്ങനെ ഈ ക്രൂരത ചെയ്യാൻ തോന്നി. പരിസരം ശുചിയാക്കാത്ത നമ്മൾ എങ്ങനെ പരിസ്ഥിതി സംരക്ഷിക്കും. അദ്ദേഹം ഒന്നും പറയാതെ വിദ്യാർത്ഥി ആയ എന്റെ മുമ്പിൽ തല കുമ്പിട്ട് നിന്നു. എന്നിട്ട് അദ്ദേഹം ഇടത്തോട്ടും വലത്തോട്ടും നോക്കി നിൽക്കുന്നു. എന്നിട്ട് പറഞ്ഞു ഇവിടെ ഒന്നും എഴുതി വെച്ചിട്ടില്ല. ഞാൻ കയർത്തു ചോദിച്ചു ഒന്നും എഴുതി വെച്ചിട്ടില്ല എങ്കിൽ ഇത്രയും ഭംഗിയുള്ള ഭൂമിയുടെ, (നമ്മുടെ അമ്മയുടെ ) വിരിമാറിൽ ഇടാമോ, താങ്കളെ പോലുള്ള മുതിർന്നവർ അല്ലെ ഞങ്ങളെ നല്ല കാര്യങ്ങളിൽ മാതൃക കാണിച്ചു തരേണ്ടത്. അപ്പോൾ അദ്ദേഹം പറഞ്ഞു വീട്ടിൽ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത്. അദ്ദേഹത്തോട് ഞാൻ പറഞ്ഞു താങ്കൾ ഇത് ചെയ്താൽ ഇതുപോലുള്ള അഴുക്ക് കൂമ്പാരങ്ങൾ ഇനി ഇവിടെ കൂടില്ലേ. അദ്ദേഹം സോറി പറഞ്ഞു ഇട്ട ആ അഴുക്ക് കീശ അവിടെന്ന് എടുത്ത് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി കൂടെ ഞാനും പോയി അദ്ദേഹം തന്നെ ഒരു കുഴി എടുത്ത് അതിലിട്ട് മൂടി. ഇത് കണ്ടു നിന്ന അദ്ദേഹത്തിന്റെ മകനും കുടുംബവും ചോദിച്ചു. എന്താ കാര്യം എന്ന്. അപ്പോൾ അദ്ദേഹം നടന്ന കാര്യങ്ങൾ പറഞ്ഞു. ഇത് കേട്ട് അവർ എന്നെ പ്രെശംസിച്ചു കൊണ്ട് പറഞ്ഞു ഇത് പോലുള്ള കുട്ടികൾ ആണ് നാടിന്റെ സ്വത്ത്. മാത്രമല്ല ഞാൻ പറഞ്ഞു ഇന്ന് നമ്മൾ പരിസര ശുചീകരണം നോക്കിയാൽ നമ്മുടെ നാട്ടിൽ നിന്നും ലോകത്ത് നിന്നും നിപ്പായും, ഡെങ്കിയും, കൊറോണ വൈറസും ഒക്കെ എന്നെന്നേക്കുമായി ഒഴിഞ്ഞു പോകും. ഇത് കേട്ട് അദ്ദേഹവും കുടുംബവും എന്നോട് പറഞ്ഞു ഇനി മുതൽ ഞാനും കുടുംബവും ഈ പരിസ്ഥിതി ശുചീകരണത്തിന് കൂടെ ഉണ്ടാകും. *
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം