സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ അനുവിന്റെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അനുവിന്റെ അച്ഛൻ

അനു ഇന്ന് വളരെ സന്തോഷത്തിലാണ് ഉണർന്നത്. രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം അവളുടെ അച്ഛൻ ഇന്ന് ഗൾഫിൽ നിന്ന് വരി കയാണ്. കഴിഞ്ഞ ലീവിന് വന്നപ്പോൾ മിഠായും കളിപ്പാട്ടവും കൊണ്ടുവന്നു. കുറെ നാളുകൾക്ക് മുൻമ്പ് അച്ഛൻ അവൾക്ക് ഇഷ്ടപ്പെട്ട ബാർബി ഡോൾ കൊടുക്കുമെന്ന് പറഞ്ഞിരുന്നു. എന്തായാലും ഇത്തവണ കൊണ്ടുവരും. അവൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി അച്ഛൻ വരുന്ന ദിവസം അല്ലേ പക്ഷേ എന്തുകൊണ്ട് ആർക്കും ഒരു സന്തോഷവും ഇല്ലാത്തത്.. അല്ലെങ്കിൽ എത്രതരം പലഹാരങ്ങളാണ് അമ്മയും അമ്മുമ്മയും കൂടെ ഉണ്ടാക്കുന്നത്.. അവൾ ആലോചിച്ചു... അപ്പൂപ്പൻ അപ്പുറത്തെ മുറി വൃത്തിയാക്കി കഴിയാറായി.. അവൾ അപ്പൂപ്പന്റെ അടുത്ത് ചെന്ന് നോക്കി, പൊടിപിടിച്ചു കിടന്ന മുറി എല്ലാം വൃത്തിയാക്കിയിരിക്കുന്നു , കട്ടിലും വൃത്തിയുള്ള ബെഡ്ഷീറ്റും, മേശപ്പുറത്ത് പാത്രവും വെള്ളവും എല്ലാ സജ്ജീകരണവും ഉണ്ട്. അവൾ അപ്പൂപ്പന്റെ അടുത്ത് ചെന്ന് ചോദിച്ചു ആർക്കാണ് ഈ മുറി... അച്ഛന്റെ മുറി എന്ന് അപ്പൂപ്പൻ പറഞ്ഞു അച്ഛൻ വരുമ്പോൾ തന്റെ റൂമിൽ അല്ലേ കിടക്കുന്നത് പിന്നെന്തിനാണ് ഈ മുറി എന്ന് അവൾ ആലോചിച്ചു...... ഉച്ചയായപ്പോൾ അനുവിന്റെ അച്ഛൻ വന്നു അവൾ അച്ഛന്റെ അടുത്തേക്ക് ഓടി പോകാൻ പോയപ്പോൾ അമ്മ അവളെ തടഞ്ഞു. ആരോടും നേരെ സംസാരിക്കുക പോലും ചെയ്യാതെ അച്ഛൻ അപ്പൂപ്പൻ വൃത്തിയാക്കിയ റൂമിൽ കയറി കതകടച്ചു. എല്ലാ തവണയും അച്ഛൻ എന്റെ അടുത്ത് വന്നിട്ടെ എന്തും ചെയ്യാറുള്ളൂ.. ഇപ്പോൽ എന്നെ ഒന്ന് നോക്കുകയേ ചെയ്തുള്ളൂ.. അപ്പോൾ അവളുടെ അമ്മയാണ് പറഞ്ഞത് അച്ഛൻ നിൽക്കുന്ന സ്ഥലത്ത് വലിയ ഒരു അസുഖം പടർന്നുപിടിക്കുകയാണ് അതുകൊണ്ടാണ് അച്ഛൻ ആ മുറിയിൽ തന്നെ നിൽക്കുന്നത്... ദിവസങ്ങളായി ഞാൻ കേൾക്കുന്നുണ്ട് കോവിഡ് 19, ലോകം മുഴുവൻ ഈ രോഗത്തെ പേടിച്ചാണ് ജീവിക്കുന്നത്.. സ്കൂൾ പരീക്ഷ പോലുമില്ലാതെ നേരത്തെ അടച്ചതും ആ അസുഖം മൂലം ആണ് എന്ന് അവൾ ഓർത്തു... അപ്പോൾ അവൾ ഏറെ സന്തോഷിച്ചു പക്ഷേ ഇപ്പോൾ അച്ഛനെ കാണാൻ കൊതിച്ചിരുന്ന അച്ഛന്റെ അടുത്ത് എത്താൻ പറ്റാത്തതിൽ അവൾ ഒരുപാട് വിഷമിച്ചു.. ആഹാരം കൊടുക്കാനും അച്ഛന്റെ മുഷിഞ്ഞ വസ്ത്രം എടുക്കാനും മാത്രമാണ് അമ്മ ആ മുറിയുടെ അടുത്തേക്ക് പോകുന്നത്.. ആരോഗ്യപ്രവർത്തകർ എന്നും വീട്ടിൽ വന്ന് അച്ഛന്റെ ആരോഗ്യ വിവരം അന്വേഷിക്കും നമ്മുടെ കൈകൾ നിരന്തരം സോപ്പുപയോഗിച്ച് കഴുകാൻ പറയുകയും ചെയ്യും.. ദിവസങ്ങൾ കടന്നുപോയി ഇന്ന് ആരോഗ്യപ്രവർത്തകർ അച്ഛന് കോവിഡ് ഇല്ല എന്ന് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് അവളുടെ വീട്ടിലുള്ളവർക്ക് സന്തോഷം ആയത്,.. വീടു വീണ്ടും പഴയ പോലെ ആയി എല്ലാവർക്കും സന്തോഷം തിരിച്ചുകിട്ടി.. എന്നാലും പുറത്തുപോകാൻ പറ്റില്ലെന്നും കറങ്ങാൻ പോകാൻ പറ്റില്ലെന്നും അവളോട് അച്ഛൻ പറഞ്ഞു.. എന്നാലും നമ്മുടെ നാടിനായി നമുക്കായി കുറച്ചുദിവസം നമുക്ക് എല്ലാം സഹിക്കാം ഒരുമിച്ച് കോവിഡിനെ പ്രതിരോധിക്കാം എന്നും അച്ഛൻ അവളോട് പറഞ്ഞു...

ഫാത്തിമ നസ്റീന
6 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ