സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കൊറോണകാലത്തെ വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  കൊറോണകാലത്തെ വ്യക്തിശുചിത്വം   

ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ട ഒന്നാണ് ശുചിത്വം. വ്യക്തിശുചിത്വം ഉണ്ടെങ്കിൽ മാത്രമേ സമൂഹത്തിനും അതോടൊപ്പം നമ്മുടെ നാടിനും നമ്മുടെ രാജ്യത്തിനും ശുചിത്വം ഉണ്ടാകൂ. ഇപ്പോൾ ലോകം കീഴടക്കിയിട്ടുള്ള മഹാമാരിയാണ് കൊറോണ. കോവിഡ് 19 എന്ന ശാസ്ത്ര നാമത്തിൽ അതു അറിയപ്പെടുന്നു. വ്യക്തിപരമായ ശുചിത്വവും അകലവും പാലിക്കേണ്ട മഹാമാരിയാണ് കൊറോണ. ഈ കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വ്യക്തി ശുചിത്വം. പല ആവർത്തി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 2 മിനിറ്റെങ്കിലും കഴുകി തുടയ്ക്കണം. ഇടയ്ക്കിടെ മുഖം കഴുകുന്നത് ശീലമാക്കണം. ആരുമായിട്ടും അടുത്ത് ഇടപഴകാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പകരുന്നത്. കൈകളിലൂടെയാണ് ഈ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്. തുമ്മുന്നതിലൂടെയും തുപ്പുന്നതിലൂടെയും രോഗിയുടെ മറ്റ് സ്റവങ്ങളിലൂടെയും രോഗം പകരുന്നു. മുഖാവരണം ചെയ്തും മാസ്ക് ഉപയോഗിച്ചും മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കൂ. പൊതുനിരത്തിൽ തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. കണ്ണിലും, മൂക്കിലും, വായിലും, ചെവിയിലും അനാവശ്യമായി തൊടാൻ പാടില്ല. ഇതൊക്കെ രോഗം പകരുന്നതിന് കാരണമാകുന്നു. ജലദോഷം, പനി, തുമ്മൽ, ക്ഷീണം, ദഹനക്കേട്, ശ്വാസതടസ്സം എന്നിവയാണ് കൊവിഡിൻ്റെ രോഗലക്ഷണങ്ങൾ. ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ വൈറസ്സിനെ ശുചിത്വത്തിലൂടെയും ശാരീരിക അകലത്തിലൂടെയും മാത്രമേ പ്രതിരോധിക്കാൻ സാധിക്കൂ. വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് എല്ലാത്തിൻ്റെയും പ്രധാന ഘടകം. ജീവിതത്തിൽ എല്ലാവരും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. അത് കൊറോണ എന്ന മഹാമാരിയിലൂടെ വീണ്ടും ഉറപ്പാകുന്നു


ആലൻ മോഹൻ
9ബി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം