സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/വിരാമമില്ലാത്ത കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിരാമമില്ലാത്ത കാത്തിരിപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിരാമമില്ലാത്ത കാത്തിരിപ്പ്

മഞ്ഞുമൂടികിടക്കുന്ന മലഞ്ചെരുവുകൾ സ്വപ്നത്തിൽ മാത്രം കണ്ട് കൊതിച്ച ഒരു ബാല്യമായിരുന്നു എന്റേത്. അതുകൊണ്ടാണോ എനിക്കറിയില്ല – ഹിമാലയസാനുക്കൾ കാണാനുള്ള ആ യാത്രയ്ക്കുവേണ്ടി ദിവസങ്ങളെണ്ണി നീക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു .അങ്ങനെ ഒരു സുപ്രഭാതത്തിൽ സൂര്യ രശ്മികൾ ധരിത്രിയെ പുളകം കൊള്ളിക്കുന്നതിനു മുമ്പ് ഞങ്ങളാ യാത്രയാരംഭിച്ചു. ട്രെയിനിലായിരുന്നു യാത്രയുടെ ആദ്യഘട്ടം.അഞ്ചു ദിവസം നീണ്ട മടുപ്പിക്കുന്ന യാത്ര. പാതയോരത്തെ ഒാടിമറയുന്ന മരങ്ങൾ ഒരിക്കലുമെന്നെ രസിപ്പിച്ചില്ല. മനസ്സു നിറയെ മഞ്ഞു മൂടിയ ഹിമാലയസാനുക്കളുടെ രൂപമായിരുന്നു. അങ്ങനെ നീണ്ട കാത്തിരിപ്പിന് വിരാമമെന്ന പോലെ ഷിംലക്കടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഞങ്ങളെ സ്വാഗതം ചെയ്തു. വൈകുന്നേരം ഷിംല നഗരത്തിന്റെ മനോഹാരിത ആസ്വദിച്ച് കഴിച്ചു കൂട്ടി. അടുത്ത നാളാണ് ഹിമാലയത്തെ അടുത്തു കാണണമെന്ന എന്റെ സ്വപ്നം സഫലമായ ദിവസം. ആ ദിവസത്തെ പറ്റി ഒരുപാട് സ്വപ്നങ്ങളെനിക്കുണ്ടായിരുന്നു. മഞ്ഞിൽ കുളിച്ച പ്രഭാതം, ഹിമാലയസാനുക്കളിൽ വിരിഞ്ഞു നിൽക്കുന്ന പനിനീർ പൂക്കളുടെ നറു സുഗന്ധം,ഞാനുണ്ടാക്കുവാൻ പോകുന്ന മഞ്ഞു മനുഷ്യൻ. പെട്ടെന്നാണ് എന്നെയാരോ തട്ടിയുണർത്തിയത്. പത്തു മണിയായിട്ടും ഉറക്കം കഴിഞ്ഞില്ലേ എന്ന ഭാവത്തോടെ മുന്നിൽ നിൽക്കുന്നു അമ്മ. ഇതൊരു സ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാൻ കുറച്ചുനേരം വേണ്ടി വന്നു. ഈ സ്വപ്നം സഫലമാകാൻ ഞാൻ കാത്തിരിക്കുകയാണ്. വിരാമമില്ലാത്ത കാത്തിരിപ്പ്.....


ശ്രീലക്ഷ്മി കെ പി
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ